scorecardresearch

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ കുത്തിക്കൊലപ്പെടുത്തി; 24 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകം

തിങ്കളാഴ്ച വൈകിട്ട് അജ്ഞാതരായ അക്രമികൾ യുവാവിനെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു

തിങ്കളാഴ്ച വൈകിട്ട് അജ്ഞാതരായ അക്രമികൾ യുവാവിനെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു

author-image
WebDesk
New Update
Hindu shopkeeper killed Bangladesh

ശരത് ചക്രവർത്തി, റാണാ പ്രതാപ് (ചിത്രം : എക്സ്)

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും ആൾക്കൂട്ട കൊലപാതകം. നർസിംഗ്ഡി ജില്ലയിൽ ഹിന്ദുവായ വ്യാപാരിയെ അജ്ഞാതർ കുത്തിക്കൊന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സമാന സംഭവമാണിത്.

Advertisment

പലാഷ് ഉപസിലയിലെ ചാർസിന്ദൂർ ബസാറിൽ പലചരക്ക് കട നടത്തിയിരുന്ന 40 വയസ്സുകാരനായ ശരത് ചക്രവർത്തി മണിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് കടയിൽ വെട്ട് ഇയാളെ അജ്ഞാതരായ അക്രമികൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

Also Read: ഇറാനിൽ പ്രതിഷേധം ശക്തമാകുന്നു; കുട്ടികളടക്കം 35 മരണം, 1200 പേർ കസ്റ്റഡിയിൽ

ശരത് ചക്രവർത്തി കൊല്ലപ്പെടുന്നതിനു മണിക്കൂറുകൾക്ക് മുൻപ് ജാഷോർ ജില്ലയിൽ ഫാക്ടറി ഉടമയും നരൈൽ ആസ്ഥാനമായുള്ള ദിനപത്രത്തിന്റെ ആക്ടിങ്‌ എഡിറ്ററുമായ റാണ പ്രതാപ് (45) എന്നയാളെ അക്രമികൾ വെടിവെച്ചുകൊന്നിരുന്നു. ഇയാളെ ഫാക്ടറിയിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം തലയ്ക്ക് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

Bangladesh Unrest
റാണ പ്രതാപ്

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് നേരെ നിരന്തരമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജോലിസ്ഥലത്തെ തർക്കങ്ങൾ, പ്രാദേശിക പ്രശ്നങ്ങൾ, ജനക്കൂട്ട ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ ഹിന്ദുക്കൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.

Also Read: 'ഇപ്പോഴും വെനിസ്വേലൻ പ്രസിഡന്റ്, തന്നെ തട്ടിക്കൊണ്ടുവന്നത്'; യുഎസ് കോടതിയിൽ കുറ്റം നിഷേധിച്ച് നിക്കോളാസ് മഡുറോ

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളിൽ ഇന്ത്യ നേരത്തെ തന്നെ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. മരണം, ശാരീരിക ആക്രമണം, ഭൂമി തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ അവഗണിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവങ്ങളിൽ അന്വേഷണം നടക്കുകയാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ബംഗ്ലാദേശ് പൊലീസ് അറിയിച്ചു.

Read More: മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയത് ബിസിസിഐ ഉന്നതതല തീരുമാനം; കൂടിയാലോചന നടന്നില്ലെന്ന് ഉദ്യോഗസ്ഥർ

Murder Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: