ന്യൂഡെല്‍ഹി: മറ്റ് മതസ്ഥരോട് മതം മാറാന്‍ ആവശ്യപ്പെടാത്തത് കൊണ്ട് ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. അരുണാചൽ പ്രദേശിനെ ഹിന്ദു സംസ്ഥാനമാക്കി മാറ്റുകയാണ് ബിജെപി ചെയ്യുന്നതെന്ന കോൺഗ്രസ് ആരോപണത്തിനുള്ള മറുപടിയാണ് കിരൺ റിജ്ജുവിന്‍റെ മറുപടി.

ഹിന്ദുക്കള്‍ ആരേയും മതം മാറ്റാറില്ല. ഇന്ത്യയിലെ ന്യൂനപക്ഷം തഴച്ചുവളരുകയാണെന്നും റിജ്ജു ട്വീറ്റ് ചെയ്തു. പ്രകോപനപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിനെതിരെ കോൺഗ്രസിനെ റിജിജു കുറ്റപ്പെടുത്തി. അതേ സമയം റിജ്ജു ഹിന്ദുക്കളുടെ മാത്രമല്ല ഇന്ത്യക്കാരുടെ മൊത്തം മന്ത്രിയാണെന്ന് ഒര്‍മിക്കണമെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റപ്പോഴുള്ള സത്യപ്രതിജ്ഞ മറക്കരുതെന്നും ഒവൈസി പറഞ്ഞു.

അരുണാചലിൽ നിന്നുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് കരിൺ റിജിജു. അരുണാചലിലെ രാഷ്ട്രീയ അവസ്ഥ കലുഷിതമാണ്. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയെ പുറത്താക്കിയതിൽ പിന്നെ നാല് പേരാണ് ഈ പദവിയിലെത്തിയത്. ബി.ജെ.പി-പി.പി.പി കൂട്ടുകെട്ടാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ