കറാച്ചി: മുസ്ളിം ഭൂരിപക്ഷ രാജ്യമായ പാകിസ്ഥാനിലെ സെനറ്റ് അംഗമായി ആദ്യമായി ഹിന്ദു ദലിത് യുവതിയെ തിരഞ്ഞെടുത്തു. സിന്ധ് പ്രവിശ്യയിൽ നിന്നുള്ള കൃഷ്ണ കുമാരി കൊൽഹിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിന്ധിലെ ന്യൂനപക്ഷ സീറ്റായ ഥാർ മണ്ഡലത്തിൽ നിന്നുള്ള മുപ്പത്തിയൊന്പതുകാരിയായ കൊൽഹി,​ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ സർദാരി നയിക്കുന്ന പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി അംഗമാണ്.

രാ​ജ്യ​ത്തെ ആ​ദ്യ ദ​ലി​ത് വ​നി​താ സെ​ന​റ്റ​റാ​ണ് കൃ​ഷ്ണ​കു​മാ​രി​യെ​ന്ന് ബി​ലാ​വ​ൽ ഭൂ​ട്ടോ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ക്കി​സ്ഥാ​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി അ​റി​യി​ച്ചു. താ​ലി​ബാ​നു​മാ​യി അ​ടു​പ്പ​മു​ള്ള പ​ണ്ഡി​ത​നാ​യ മൗ​ലാ​ന സ​മീ​ഉ​ൽ ഹ​ഖി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​ന​റ്റി​ലേ​ക്ക് കൃ​ഷ്ണ കു​മാ​രി വി​ജ​യി​ച്ച​ത്. 1947ൽ ​ബ്രി​ട്ട​നി​ൽ​നി​ന്ന് സ്വാ​ത​ന്ത്ര്യം നേ​ടി​യ​ശേ​ഷം പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​കു​ന്ന ആ​ദ്യ ഹി​ന്ദു വ​നി​ത​യാ​യും കൃ​ഷ്ണ കു​മാ​രി മാ​റി. ആ​റു വ​ർ​ഷ​മാ​ണ് സെ​ന​റ്റ് അം​ഗ​ങ്ങ​ളു​ടെ കാ​ലാ​വ​ധി.

ഥാർ ജില്ലയിലെ നഗർപാർക്കറിലെ വിദൂര ഗ്രാമത്തിലാണ് കൊൽഹിയുടെ വീട്. പിതാവ് ജുഗ്നോ കൊൽഹി കർഷകനാണ്. ഉമർകോട്ട് ജില്ലയിലെ കുൺറയിലെ ഭൂപ്രഭുവിന്റെ സ്വകാര്യ ജയിലിൽ ആയിരുന്നു മൂന്ന് വർഷം കൊൽഹിയും കുടുംബവും കഴിഞ്ഞിരുന്നത്.

കുടുംബത്തെ പ്രഭു പിടിച്ചു വച്ചിരുന്നപ്പോൾ മൂന്നാം ക്ളാസിലായിരുന്നു കൊൽഹി പഠിച്ചിരുന്നത്. ഒന്പതാം ക്ളാസിൽ പഠിക്കുന്പോൾ,​ പതിനാറാം വയസിൽ ലാൽചന്ദ് എന്നയാൾ കൊൽഹിയെ വിവാഹം ചെയ്തു.  വിവാഹശേഷം  പഠനം തുടർന്ന കൊൽഹി 2013ൽ സിന്ധ് സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി. അതിന് ശേഷമാണ്  സഹോദരനൊപ്പം പി​.പി.പിയിൽ ചേർന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ