ചണ്ഡീഡഢ്: ഒരു ഹിന്ദുവിന് ഒരിക്കലും ഭീകരനാകാന്‍ കഴിയില്ലെന്നും ഹിന്ദു ഭീകരത എന്ന നാമകരണം പോലും തെറ്റാണെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്. ഹിന്ദുത്വ ഭീകരതയാണ് രാജ്യത്തിന് വെല്ലുവിളിയെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തെ കുറ്റപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഹിന്ദു ഭീകരത എന്നത് രാഷ്ട്രീയ നേട്ടത്തിനായി മാത്രമാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍കാലത്ത് രാജ്യത്തുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍ പാക്കിസ്ഥാനാണെന്നും എന്നാല്‍ ഇന്ത്യക്കാരെ പിടികൂടി ഹിന്ദു ഭീകരര്‍ എന്ന ലേബല്‍ നല്‍കിയെന്നും അനില്‍ വിജ് കുറ്റപ്പെടുത്തി.

“ഹിന്ദുത്വ ഭീകരത എന്ന പദാവലി തന്നെ തെറ്റാണ്. കാരണം ഒരു ഹിന്ദുവിന് ലോകത്തെ ഭീകരതയ്ക്കെതിരെ പോരാടാന്‍ മാത്രമെ കഴിയുകയുളളു. മുസ്ലിംങ്ങള്‍ അടക്കമുളളവര്‍ ഉള്‍പ്പെട്ട ഭീകരാക്രമണക്കേസുകളിലും രാഷ്ട്രീയ നേട്ടത്തിനായി ഹിന്ദുക്കളെ കുറ്റപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും അനില്‍ പറഞ്ഞു.

Read More : മനുസ്മൃതി തിരുത്താന്‍ ആര്‍ എസ്.എസ്

ഹിന്ദു സംഘടനകളായ ആര്‍എസ്എസ്, അഭിനവ് ഭാരത് എന്നിവരുടെ ഭീകരപ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കാനാണ് ഹിന്ദു ഭീകരത എന്ന നാമകരണം ഉപയോഗിച്ച് വരുന്നത്. മുന്‍ ധനമന്ത്രി പി ചിദംബരമാണ് ആദ്യമായി ഈ വാക്ക് ഉഫയോഗിച്ചത്. 2008ലെ മലേഗാവ് സ്ഫോടനകകേസില്‍ മുംബൈയില്‍ നിന്നും ഹിന്ദു സംഘടനയില്‍പെട്ടവര്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഈ വാക്ക് ഉപയോഗിച്ചത്.

2006ലെ സംഝോത സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അഭിനവ് ഭാരതിനേയും ഹിന്ദുത്വ ഭീകരതയെന്ന വാക്കുമായി കോര്‍ക്കപ്പെട്ടു. ദിഗ്വിജയ് സിംഗ് അടക്കമുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്ത് ഹിന്ദുത്വ ഭീകരത നടമാടുന്നതായി ആരോപിച്ച് രംഗത്തെത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ