/indian-express-malayalam/media/media_files/uploads/2018/10/mohan-bhagwat.jpg)
Mohan Bhagwat
ന്യൂഡൽഹി: ഒരു ഹിന്ദുവിന് ഒരിക്കലും ദേശവിരുദ്ധനാകാൻ സാധിക്കില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഒരാൾ ഹിന്ദുവാണെങ്കിൽ അയാൾ വലിയൊരു രാജ്യസ്‌നേഹി കൂടിയായിരിക്കും. അതായിരിക്കും അവന്റെ അടിസ്ഥാന സ്വഭാവമെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. ജെ.കെ.ബജാജും എം.ഡി.ശ്രീനിവാസും ചേര്‍ന്ന് രചിച്ച 'മേക്കിങ് ഓഫ് എ ഹിന്ദു; ബാക്ക് ഗ്രൗണ്ട് ഓഫ് ഗാന്ധിജീസ് ഹിന്ദ് സ്വരാജ്' പുസ്തകം പ്രകാശനം ചെയ്യുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
Read More: കർണാടക തദ്ദേശ തെരഞ്ഞെടുപ്പ്; അഞ്ച് പഞ്ചായത്തുകളിൽ സിപിഎം ഭരണത്തിലേക്ക്, 231 സീറ്റുകളിൽ ജയം
"രാജ്യസ്‌നേഹത്തിന്റെ ഉത്ഭവം തന്റെ മതത്തിൽ നിന്നാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഞാൻ എന്റെ മതം മനസിലാക്കുകയും ഒരു നല്ല ദേശസ്നേഹിയാകുകയും ആളുകളോട് അത് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. സ്വരാജിനെ മനസിലാക്കാൻ ഒരാൾ സ്വന്തം മതത്തെ ആദ്യം മനലിസാക്കണം. ഹിന്ദു എപ്പോഴും രാജ്യസ്ഹേനിയായിരിക്കും. അത് ഹിന്ദുവിന്റെ അടിസ്ഥാന സ്വഭാവമാണ്. എന്നാൽ, ചില സമയങ്ങളിൽ അവന്റെ അല്ലെങ്കിൽ അവളുടെ ദേശസ്‌നേഹത്തെ ഉണർത്തേണ്ടിവരും. എങ്കിലും, ഒരു ഹിന്ദുവിനും ഇന്ത്യ വിരുദ്ധനാകാൻ കഴിയില്ല," മോഹൻ ഭാഗവത് പറഞ്ഞു.
തന്റെ രാജ്യത്തെ സ്നേഹിക്കുന്ന ഒരാൾ ആ ഭൂമിയെ മാത്രം സ്നേഹിക്കുന്നു എന്നല്ല അർഥമാക്കുന്നത്, അവിടുത്തെ ജനത, നദികള്‍, സംസ്‌കാരം, പാരമ്പര്യങ്ങള്‍ എല്ലാറ്റിനെയും സ്‌നേഹിക്കുന്നു എന്നാണ് അർഥമാക്കുന്നത്. സംഘം ഗാന്ധിജിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ഊഹാപോഹങ്ങളുടെ ആവശ്യമില്ല. അദ്ദേഹത്തെ പോലുള്ള മികച്ച വ്യക്തിത്വങ്ങളെ ആര്‍ക്കും തട്ടിയെടുക്കാന്‍ കഴിയില്ലെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.
Read More National News Here:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.