scorecardresearch

ബംഗ്ലാദേശിൽ ഹിന്ദു വ്യവസായിക്ക് കുത്തേറ്റു; പെട്രോളൊഴിച്ച് തീവെച്ച് കൊല്ലാനും ശ്രമം

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് പിന്നാലെ ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ വലിയ തോതിലുള്ള അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് പിന്നാലെ ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ വലിയ തോതിലുള്ള അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്

author-image
WebDesk
New Update
Bangladesh viloence updates

Bangladesh Viloence Updates

ചിറ്റഗോങ്: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു വ്യവസായിക്ക് നേരെ ക്രൂരമായ ആക്രമണം. ചിറ്റഗോങ്ങിലെ സ്വർണ്ണ വ്യാപാരിയായ അരുൺ കാന്തി ദാസിനെയാണ് ഒരു സംഘം ആളുകൾ ചേർന്ന് കുത്തിപ്പരിക്കേൽപ്പിക്കുകയും ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുകയും ചെയ്തത്.

Advertisment

Also Read:ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് വെടിയേറ്റു മരിച്ചു; രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ന്യൂനപക്ഷ അംഗം

ചിറ്റഗോങ്ങിലെ ഡബിൾ മൂറിംഗ് പ്രദേശത്താണ് സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺ കാന്തി ദാസിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. അക്രമികൾ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഓടിക്കൂടിയതോടെ ഇവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു.

Also Read:ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് പിന്നാലെ ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ വലിയ തോതിലുള്ള അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വീടുകൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ വ്യക്തികൾക്ക് നേരെയും വധശ്രമങ്ങൾ ഉണ്ടാകുന്നത്.

Also Read:കലാപ ഭൂമിയായി ബംഗ്ലാദേശ്; ഇടക്കാല സർക്കാരിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ പുതിയ അക്രമം അരങ്ങേറിയിരിക്കുന്നത്.

Read More:സ്വിറ്റ്സർലെൻഡിൽ റിസോർട്ടിലെ സ്‌ഫോടനം; നാൽപ്പത് മരണം സ്ഥിരീകരിച്ചു, നൂറോളം പേർക്ക് പരിക്ക്

Protest Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: