ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് ഹിന്ദി പരീക്ഷയുടെ പേപ്പർ ചോർന്നെന്ന് ആരോപിച്ച് സിബിഎസ്ഇ ആസ്ഥാനത്തിന് മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെ ഇത് നിഷേധിച്ച് ചെയർപേഴ്സൺ അനിത കാർവാൾ. കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറാണ് ഇപ്പോൾ പ്രചരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും ഈ കെണിയിൽ വീഴരുതെന്നും അനിത വ്യക്തമാക്കി.
സാമൂഹിക മാധ്യമമായ വാട്ട്സ്ആപ്, യുടുബ് തുടങ്ങിയവയിലൂടെ പ്രചരിക്കുന്നത് വ്യാജ ചോദ്യപേപ്പറുകളാണ്. വിദ്യാർഥികൾ ഇവ പ്രചരിപ്പിക്കരുതെന്നും അനിത കാർവാൾ ആവശ്യപ്പെട്ടു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സി.ബി.എസ്.ഇ രണ്ട് പരീക്ഷകള്‍ റദ്ദാക്കിയിട്ട് ആറ് ദിവസം കഴിഞ്ഞു. കുറ്റക്കാര്‍ ആര് എന്നത് സംബന്ധിച്ച വ്യക്തമായ വിവരം പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഡല്‍ഹിയിലും പഞ്ചാബിലുമായി വിദ്യാര്‍ത്ഥി പ്രതിഷേധവും ഒപ്പം പ്രതിപക്ഷ വിമര്‍ശനവും തുടരുകയാണ്.
ഇതിനിടെയാണ് 12 പേരെ താര്‍ഖണ്ഡില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തെത്. 18 വയസ്സില്‍ താഴെ പ്രായമുള്ള 9 വിദ്യാര്‍ത്ഥികള്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരൊഴികെ മറ്റു 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വാട്ട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നടപടി. അതേസമയം, പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പു തന്നെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന വിവരം പ്രധാനമന്ത്രിയെ കത്തെഴുതി അറിയിച്ചിരുന്നെന്നുവെന്ന് വെളിപ്പെടുത്തി ഹരിയാനയിലെ സ്കൂള വിദ്യാര്‍ഥിനി ജാന്‍വി രംഗത്തെത്തി. വിവരം ലഭിച്ചതിനുപിന്നാലെ പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ജാന്‍വി പറഞ്ഞു. ചോദ്യം ചോര്‍ന്ന വിവരം നേരത്തെ അറിയാമായിരുന്നിട്ടും സി.ബി.എസ്.ഇ അവഗണിച്ചെന്ന പരാതിയും ശക്തമാണ്.