/indian-express-malayalam/media/media_files/uploads/2019/03/amit-shah-7.jpg)
Amit Sha BJP
ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു ഭാഷ എന്ന മുദ്രാവാക്യമുയര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്കുള്ള പ്രാധാന്യത്തെ കുറിച്ച് അമിത് ഷാ സംസാരിച്ചു. ലോകത്തിനു മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു ഭാഷ വേണമെന്ന് അമിത് ഷാ പറഞ്ഞു. ഹിന്ദി ദിവസമായ ഇന്ന് അമിത് ഷാ ഹിന്ദിയുടെ പ്രധാന്യത്തെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ്. കൂടുതലായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
भारत विभिन्न भाषाओं का देश है और हर भाषा का अपना महत्व है परन्तु पूरे देश की एक भाषा होना अत्यंत आवश्यक है जो विश्व में भारत की पहचान बने। आज देश को एकता की डोर में बाँधने का काम अगर कोई एक भाषा कर सकती है तो वो सर्वाधिक बोले जाने वाली हिंदी भाषा ही है। pic.twitter.com/hrk1ktpDCn
— Amit Shah (@AmitShah) September 14, 2019
"ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കും. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഒരുപാട് ഭാഷകള്‍ സംസാരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏതെങ്കിലും ഒരു ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ അത് ഹിന്ദിയ്ക്കാണ്." അമിത് ഷാ ട്വീറ്റ് ചെയ്തു.
മഹാത്മാഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരുടെ സ്വപ്‌നമാണ് ഹിന്ദി ഭാഷയുടെ പ്രാധാന്യം രാജ്യത്ത് വര്‍ധിപ്പിക്കുക എന്നതെന്നും അമിത് ഷാ ട്വിറ്ററില്‍ പറഞ്ഞു. "രാജ്യത്തെ എല്ലാ ജനങ്ങളും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദിയും നന്നായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയാണ്. അത് ബാപ്പുജിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനു തുല്യമാണ്" - ഷാ ട്വീറ്റ് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us