/indian-express-malayalam/media/media_files/uploads/2023/07/RAIN-2.jpg)
(Twitter/ANI)
കുളു:ശക്തമായ മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ വന്‍ നാശനഷ്ടങ്ങള്‍. ബിയാസ് നദിയിലെ ജലനിരപ്പ് ഉയരുകയും സംസ്ഥാനത്തുടനീളം മണ്ണിടിച്ചില്‍ ഉണ്ടായി. മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
നദി കരകവിഞ്ഞൊഴുകുകയും കുളു-മണാലി റോഡില്‍ മണ്ണിലിടിച്ചില്‍ തുടരുന്നതിനാല്‍ കുളു, മണാലി എന്നിവിടങ്ങളില്‍ നിന്ന് അടല്‍ ടണലിലേക്കും റോഹ്താങ്ങിലേക്കും ഉള്ള വാഹനങ്ങളുടെ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചതായി പൊലീസ് അറിയിച്ചു. ബിയാസ് നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ലേ-മണാലി ദേശീയ പാതയുടെ (എന്‍എച്ച് 3) ഒരു ഭാഗം ഒലിച്ചുപോയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
#WATCH | Portion of National Highway 3 washed away by overflowing Beas river in Kullu, Himachal Pradesh pic.twitter.com/c8gRsvSkt5
— ANI (@ANI) July 9, 2023
കുളുവിനു സമീപം നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിക്കിടന്ന ആറുപേരെ സംസ്ഥാന ദുരന്തനിവാരണ സേനയുടെ (എസ്ഡിആര്‍എഫ്) സംഘം ഞായറാഴ്ച രക്ഷപ്പെടുത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഒരു കാര്‍ നദിയില്‍ ഒലിച്ചുപോയി.
അതേസമയം, മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഷിംല, സിര്‍മൗര്‍, ലാഹൗള്‍, സ്പിതി, ചമ്പ, സോളന്‍ ജില്ലകളിലെ നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. കുളുവില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് ഒരു സ്ത്രീ ഞായറാഴ്ച മരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ചമ്പ, കാന്‍ഗ്ര, കുളു, മാണ്ഡി, ഉന, ഹമിര്‍പൂര്‍, ബിലാസ്പൂര്‍ എന്നീ ഏഴ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഷിംല, സോളന്‍, സിര്‍മൗര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ശനി, ഞായര്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Himachal Pradesh | A team of SDRF safely evacuated six people who were trapped in their homes due to the rise in the water level of the Beas River in the lower market of Pandoh today
— ANI (@ANI) July 9, 2023
(Photo source: HP-SDRF) pic.twitter.com/wkO4OrAk8J
'ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ഞങ്ങളുടെ മുന്നറിയിപ്പുകള്‍ പങ്കിട്ടു, കൂടാതെ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മരങ്ങള്‍ കടപുഴകുന്നത് എന്നിവയിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ ജല, വൈദ്യുതി വിതരണത്തെയും ബാധിച്ചേക്കാം, ''ഐഎംഡി എച്ച്പി ഡെപ്യൂട്ടി ഡയറക്ടര്‍ ബുയ് ലാല്‍ എഎന്‍ഐയോട് പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മണാലി-ലേ ദേശീയ പാതയും തടസ്സപ്പെട്ടു. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് ലാഹൗള്‍, സ്പിതി ജില്ലകളില്‍ വെള്ളപ്പൊക്കത്തിനും ഹിമപാതത്തിനും സാധ്യതയുണ്ടെന്ന് ശനിയാഴ്ച ഐഎംഡി അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.