scorecardresearch

ഹിമാചൽ മണ്ണിടിച്ചിൽ: 10 മരണം; നിരവധി പേർ മണ്ണിനടിയിലെന്നു സംശയം

40 യാത്രക്കാരുമായി സഞ്ചരിച്ച ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻറെ ബസ് അടക്കമുള്ള വാഹനങ്ങൾ മണ്ണിനടിയിൽ

kinnaur landslide, kinnaur landslide news, kinnaur landslide latest news, kinnaur landslide today news, landslide in himachal today, landslide in himachal today news, landslide in himachal today latest news, landslide in kinnaur, landslide in kinnaur today, landslide in kinnaur news, landslide in kinnaur latest news, കിന്നൗർ, മണ്ണിടിച്ചിൽ, ie malayalam
Photo:ITBP/Twitter

ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ ബുധനാഴ്ചയുണ്ടായ വലിയ ഉരുൾപൊട്ടലിൽ 10 പേർ മരിച്ചു. മുപ്പതിലധികം പേർ മണ്ണിനടിയിൽ അകപ്പെട്ട് പോയതായി സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. 13 പേർക്ക് പരുക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു.

40 യാത്രക്കാരുമായി സഞ്ചരിച്ച ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻറെ (എച്ച്ആർടിസി) ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടതായി കിന്നൗർ ഡെപ്യൂട്ടി കമ്മിഷണർ ആബിദ് ഹുസൈൻ സാദിഖ് പിടിഐയോട് പറഞ്ഞു. കിന്നൗറിലെ റെകോങ് പിയോയിൽ നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്ന ബസാണ് മണ്ണിടിച്ചിലിൽ പെട്ടത്.

ബസ് ഡ്രൈവറും കണ്ടക്ടറുമടക്കം പത്തുപേരെ നുഗുൽസാരി പ്രദേശത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.

43 -ാം ബറ്റാലിയൻ, 17 -ാം ബറ്റാലിയൻ, 19 -ാം ബറ്റാലിയൻ എന്നിവിടങ്ങളിൽ നിന്നുള്ള ഐടിബിപി ടീമുകൾ രക്ഷാപ്രവർത്തനം നടത്തുന്നതായി അധികൃതർ അറിയിച്ചു. എൻഡിആർഎഫ്, സിഐഎസ്എഫ്, പോലീസ് എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Himachal pradesh landslide kinnaur updates