ന്യൂഡൽഹി: പാർട്ടിയിലെ മുതിർന്ന താരങ്ങളെ കളത്തിലിറക്കി ഹിമാചലിൽ അധികാരം പിടിക്കാൻ ബിജെപി. പാർട്ടിയുടെ മുതിർന്ന നേതാവായ പ്രേം കുമാർ ദുമലിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യാ​ണ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. രാജ്ഗ്രഹിൽ നടന്ന ബിജെപി റാലിക്കിടെയാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെ അമിത് ഷാ പ്രഖ്യാപിച്ചത്.

73 വയസ്സുകാരനായ ദുമൽ രണ്ട് തവണ ഹിമാചൽ മുഖ്യമന്ത്രിയായിട്ടുണ്ട്. ജെ.പി നദ്ദയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുമെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ പാർട്ടി അണികൾക്കിടയിലുള്ള ദുമലിന്റെ സ്വീകാര്യത കണക്കിലെടുത്താണ് അമിത് ഷായുടെ പ്രഖ്യാപനം.

ന​വം​ബ​ർ ഒ​മ്പ​തി​നാ​ണ് ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. മു​ഴു​വ​ന്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷി​നൊ​പ്പം വി​വി​പാ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ആ​ദ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ന​ട​ക്കു​ക. സ്ഥാനാർഥികളുടെ അന്തിമ പട്ടികയും ബിജെപി പുറത്തിറക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ