ന്യൂഡൽഹി: ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എകെ ജ്യോതിയാണ് തിയതി പ്രഖ്യാപിച്ചത്. ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍. ഹിമാചൽപ്രദേശിൽ പെരുമാറ്റ ചട്ടം നിലവിൽ വന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

7521 പോളിങ് സ്റ്റേഷനുകളാണ് വോട്ടിംഗിനായി സജ്ജമാകുക. ഇതില്‍ 136 എണ്ണം വനിതകളാകും നിയന്ത്രിക്കുക. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തിയതിയും ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഡിസംബര്‍ 18ന് മുമ്പ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് കമ്മീഷന്‍ അറിയിച്ചത്.

68 അംഗ ഹിമാചൽ നിയമസഭ നിലവിൽ ഭരിക്കുന്നത് കോണ്‍ഗ്രസാണ്. വീരഭദ്ര സിംഗാണ് ഇവിടെ മുഖ്യമന്ത്രി. പ്രധാന പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും തമ്മിൽ തന്നെയാണ് ഇത്തവണയും പോരാട്ടം നടക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ