ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ വലിയ ഉരുളൻ പാറക്കഷണം വീണുണ്ടായ അപകടത്തിൽ 20 പേർ കൊല്ലപ്പെട്ടതായി സംശയം. മാണ്ടി ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. രക്ഷാസേന അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇതുവരെ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായെന്നാണ് വിവരം.

ഇതേയിടത്ത് തന്നെ മണ്ണിടിച്ചിലിൽ അകപ്പെട്ട് രണ്ട് പേർ മരിച്ചിരുന്നു. “ദേശീയപാതയിൽ നിന്ന് 800 മീറ്ററോളം താഴേക്ക് ബസ് വീണതായാണ് നിഗമനം. അവശിഷ്ടങ്ങളിൽ നിന്ന് നാല് പേരെ രക്ഷിച്ചിട്ടുണ്ട്”, മാണ്ടി ജില്ല പൊലീസ് ഡപ്യൂട്ടി കമ്മിഷണർ സന്ദീപ് കമർ പറഞ്ഞു. എഎൻഐ യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Updating…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ