ന്യൂഡൽഹി: ഹിമാചൽ പ്രദേശിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറുന്നു. 22 സീറ്റിൽ ബിജെപിക്കാണ് മുന്നേറ്റം. കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ ബിജെപിയെ കൂടി ഞെട്ടിച്ച് സിപിഎം സ്ഥാനാർത്ഥി മുന്നേറുന്നുണ്ട്.

സംസ്ഥാനത്ത് ബിജെപി അധികാരം പിടിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ബിജെപി അനുകൂല തരംഗം ആണ് എക്സിറ്റ് പോളുകൾ ഹിമാചൽ പ്രദേശിൽ പ്രവചിച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ബിജെപിക്ക് പ്രവചിച്ച സംസ്ഥാനത്ത് ആദ്യത്തെ ഫല സൂചനകൾ കോൺഗ്രസിന് ആശാവഹമല്ല. 14 സീറ്റുകളിൽ മാത്രമാണ് സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിന്റെ ലീഡ്.

കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ തിയോഗിൽ സിപിഎം മുന്നേറുന്നുണ്ട്. ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. രാകേഷ് സിൻഹയാണ് ഇവിടെ സിപിഎമ്മിന്റെ സ്ഥാനാർത്ഥി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ