scorecardresearch

മോദിക്കെതിരെ വിരല്‍ ചൂണ്ടുന്നവരുടെ കൈ വെട്ടും: വെല്ലുവിളിച്ച് ബിജെപി നേതാവ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ പ്രതികരണത്തെ തുടര്‍ന്ന് സത്പാലിന് 48 മണിക്കൂര്‍ പ്രചരണം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ പ്രതികരണത്തെ തുടര്‍ന്ന് സത്പാലിന് 48 മണിക്കൂര്‍ പ്രചരണം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു

author-image
WebDesk
New Update
bjp, modi, ബിജെപി, chop hands,കെെവെട്ടും, satpal singh,സത്പാല്‍ സിങ്, himachal pradesh, ie malayalam, ഐഇ മലയാളം

ഷിംല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിരല്‍ ചൂണ്ടുന്നവരുടെ കൈ വെട്ടുമെന്ന് ഹിമാചല്‍ പ്രദേശ് ബിജെപി തലവന്‍ സത്പാല്‍ സിങ് സട്ടി. ഇതിന് പിന്നാലെ സ്തപാലിനെതിരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാണ്ഡിയില്‍ നടന്ന റാലിയിലാണ് സത്പാലിന്റെ വിവാദമായ പ്രസ്താവന.

Advertisment

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നവരുടെ കൈ വെട്ടിക്കളയുമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന.നേരത്തേയും ഇത്തരം വിവാദ പ്രസ്താവനകളിലൂടെ സത്പാലിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് നേടിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ പ്രതികരണത്തെ തുടര്‍ന്ന് സത്പാലിന് 48 മണിക്കൂര്‍ പ്രചരണം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

''രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ അമ്മയും ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ അളിയനും ജാമ്യത്തിലാണ്. എന്നിട്ടും പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിക്കുന്നു. മോദി കള്ളനാണെങ്കില്‍ നിങ്ങള്‍ അതിലും വലിയ കള്ളനാണ്്'' എന്നായിരുന്നു രാഹുലിനെതിരായ പരാമര്‍ശനം. രാഹുലിനെതിരെ അശ്ലീല പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു സത്പാല്‍.

Read More: ഇന്ത്യ വ്യോമാക്രമണം നടത്തിയ ദിവസം രാഹുല്‍ ഗാന്ധി കരയുകയായിരുന്നു: അമിത്ഷാ

Advertisment
Narendra Modi Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: