scorecardresearch

സ്കൂള്‍ പരിസരത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; ഹിമാചലിലും നിപ്പ വൈറസ് ഭീതി

സ്കൂളിലെ വലിയ മരത്തിന് താഴെയാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്

സ്കൂളിലെ വലിയ മരത്തിന് താഴെയാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കോഴിക്കോട് കാരമൂലയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തനിലയിൽ; ആശങ്കയോടെ നാട്ടുകാർ

ഷിംല: കേരളത്തില്‍ ജീവനുകള്‍ എടുത്ത നിപ്പ വൈറസിന്റെ ഭീതി ഹിമാചല്‍ പ്രദേശിലും. ബുധനാഴ്‌ച സിര്‍മൗര്‍ ജില്ലയിലെ ഗവണ്‍മെന്റ് സീനിയര്‍ സെക്കന്ററി സ്കൂളില്‍ കൂട്ടത്തോടെ വവ്വാലുകള്‍ ചത്തതായി കണ്ടെത്തിയതാണ് ഭീതി പരത്തിയത്. സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം ചത്ത വവ്വാലുക്കളെ പരിശോധനയ്ക്കായി കൊണ്ടു പോയി.

Advertisment

ദേശീയ വൈറല്‍ രോഗ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാംപിളുകള്‍ അയച്ചിട്ടുണ്ട്. സ്കൂളിലെ വലിയ മരത്തിന് താഴെയാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ വവ്വാലുകള്‍ നിപ്പ വൈറസ് വാഹകരാണോയെന്ന് ഇതുവരെയും ഔദ്യോഗികമായിട്ട് സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ നിപ്പ വൈറസ് വവ്വാലുകളില്‍ പടരില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

നിപ്പ വൈറസ്​ ബാധ മനുഷ്യരിൽ തിരിച്ചറിഞ്ഞുവെങ്കിലും വവ്വാലുകളിൽ നിന്നാണ്​ അത്​ പടർന്നത്​ എന്നതിന്​ ഇനിയും ശാസ്​ത്രീയമായ തെളിവുകൾ ലഭിച്ചിട്ടില്ല. വവ്വാലിന്​ പിന്നാലെ മാ​ത്രം നടക്കാതെ മറ്റ്​ മൃഗങ്ങളിൽ നിന്നാണോ എന്നതും പരിശോധിക്കേണ്ടിയിരിക്കുന്നു. മറ്റൊരു കാര്യം, വവ്വാലുകളുടെ ഇറച്ചി കഴിക്കുന്ന ശീലം കേരളത്തിൽ വിവിധ ഭാഗങ്ങളിലുണ്ടെന്നതും നിപ്പയുടെ ഭീതിയിൽ ആരും പറയുന്നില്ല. തിരിച്ച്​ കടിക്കാത്ത എന്തിനെയും തിന്നാം എന്ന മിഥ്യാ ബോധത്തിൽ നിന്ന്​ നമ്മൾ പുറത്ത്​ കടക്കേണ്ട സമയമായും ഈ അവസരം വിനിയോഗിക്കണം​.

Nipah Virus Himachal Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: