ഹിമാചല്‍ പ്രദേശില്‍ റോഡപകടങ്ങളിൽ പതിനാല് മരണം

വാഹനങ്ങളില്‍ നിന്നും ആളുകളെ രക്ഷിക്കാന്‍ ഒരുപാട് സമയം വേണ്ടി വന്നു

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയിലും സിർമൗറിലുമായി ഞായറാഴ്ച നടന്ന വ്യത്യസ്ത റോഡപകടങ്ങളിലായി പതിനാല് പേര്‍ മരിച്ചു. സിർമൗര്‍ ജില്ലയില്‍ കുന്നില്‍ നിന്ന് താഴേക്ക് ബസ്‌ മറിഞ്ഞതിനെ തുടര്‍ന്നാണ്‌ എട്ടു പേര്‍ മരിച്ചത്. പതിനഞ്ചു പേര്‍ക്ക് പരുക്കേറ്റു.

മാന്‍വയില്‍ നിന്ന് സോലനിലേക്ക് പോവുകയായിരുന്ന ബസ്‌ രാജ്ഘര്‍ ടൗണിന് 25 കിലോ മീറ്റര്‍ അപ്പുറത്തുള്ള നായ് നേതി പഞ്ചായത്തില്‍ വച്ചാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തന്നെ സോലനിലെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ കൂടുതല്‍ പേരും രാജ്ഘറില്‍ നിന്നുള്ളവരാണ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായും അപകടകാരണം വ്യക്തമല്ലെന്നുമാണ് സിർമൗര്‍ ഡപ്യൂട്ടി കമ്മീഷണര്‍ ലളിത് ജെയിന്‍ വാര്‍ത്താ ഏജന്‍സിയായ അയാന്‍സിനോട് പറഞ്ഞത്.

തിയോഗ്-ഹട്‌കൊടി റോഡിലെ ഛൈലയ്ക്കടുത്ത് വച്ചാണ് മറ്റൊരപകടം നടന്നത്. മുന്നൂറടി താഴ്ചയുള്ള മലയിടുക്കിലേക്ക് കാര്‍ മറിയുകയായിരുന്നു. യാത്രക്കാരായ ആറു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. കുത്തനെയുള്ള ഇറക്കത്തിനിടെ കാറിന്റെ നിയന്ത്രണം വിട്ടതാകം അപകടകാരണം എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

വാഹനത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ഏറെ സമയമെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വരുന്നതിനു മുന്‍പ് പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Himachal 14 killed in separate road accidents in shimla and sirmaur

Next Story
‘ഇതെന്റെ അവസാന തിരഞ്ഞെടുപ്പാണ്, ദലിത് മുഖ്യമന്ത്രിയ്ക്കായി മാറി കൊടുക്കും’; സിദ്ധരാമയ്യ
The moderation of comments is automated and not cleared manually by malayalam.indianexpress.com