ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ സ്വർണ്ണം കൊയ്ത ഇന്ത്യൻ കായികതാരം ഹിമ ദാസിനെ ചരിത്ര ദൗത്യമേൽപ്പിച്ച് യൂനിസെഫ്. ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധയൂന്നുന്ന വിഭാഗമാണ് യൂനിസെഫ്. ഇന്ത്യയിൽ യൂനിസെഫിന്റെ യുവ അമ്പാസഡർ എന്ന ദൗത്യമാമ് ഹിമ ദാസിനെ ഏൽപ്പിച്ചിരിക്കുന്നത്.

ഈ ചുമതല ഏൽക്കുന്ന ആദ്യ താരമാണ് ഹിമ. ട്വിറ്ററിൽ തങ്ങളുടെ ഔദ്യോഗിക പേജിൽ ഹിമ ദാസിനെ യുവ അമ്പാസഡറായി നിയമിച്ച കാര്യം യൂനിസെഫ് തന്നെയാണ് അറിയിച്ചത്. ഈ ചുമതല ഏറ്റെടുക്കാൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ഹിമ പറഞ്ഞു. ഇന്ത്യയിൽ കൂടുതൽ കുട്ടികളെ അവരുടെ സ്വപ്നങ്ങൾ നേടാൻ പ്രചോദിപ്പിക്കുമെന്നും ഹിമ പറഞ്ഞു.

ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 4*400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണ്ണം നേടിത്തന്ന സംഘത്തിൽ അംഗമാണ് ഹിമ. ഇതിന് പുറമെ 400 മീറ്ററിൽ ഹിമ 50.59 സെക്കന്റിൽ ഓടിയെത്തി വെളളിയും നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook