scorecardresearch
Latest News

തിരഞ്ഞെടുപ്പ് കഴിഞ്ഞു; വീണ്ടും നെഞ്ചില്‍ കുത്തിയുയര്‍ന്ന് ഇന്ധന വില

കൊച്ചിയില്‍ ലിറ്ററിന് 17 പൈസ വര്‍ധിച്ച് വില 77.52 രൂപയായി. അതേസമയം ഡീസല്‍ വില 23 പൈസ കൂടി 70.56 രൂപയായി

Petrol Diesel Price Hiked,പെട്രോൾ ഡീസൽ വില, പെട്രോൾ വില, ഡീസൽ വില, petrol pump near me, Petrol price today, petrol price kochi, Petrol Diesel Price Today, Petrol Diesel price in kerala, Diesel Price Today, Diesel price in Kochi, Diesel Price in Kerala, iemalayalam, ഐഇ മലയാളം

കൊച്ചി: വീണ്ടും ജനങ്ങളുടെ നെഞ്ചില്‍ കുത്തി പെട്രോള്‍ വില വര്‍ധനവ്. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ വന്‍ വര്‍ധനവാണ് പെട്രോള്‍ വില വര്‍ധനവില്‍ വന്നിരിക്കുന്നത്. കൊച്ചിയില്‍ ലിറ്ററിന് 17 പൈസ വര്‍ധിച്ച് വില 77.52 രൂപയായി. അതേസമയം ഡീസല്‍ വില 23 പൈസ കൂടി 70.56 രൂപയായി.

19 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം 24 ന് നേരത്തെ വിലവര്‍ധനവ് നിര്‍ത്തിവച്ചിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു പ്രതിദിന വര്‍ധനവ് നിര്‍ത്തിവച്ചത്. ഇന്ധന വിലവര്‍ധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

കര്‍ണാടക തിരഞ്ഞെടുപ്പിനെ ഈ പ്രതിഷേധം ബാധിക്കരുതെന്ന ലക്ഷ്യത്തോടെയായിരുന്നു വിലവര്‍ധനവ് നിര്‍ത്തിയതെന്നായിരുന്നു ആരോപണം. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലിന് വില കൂടുന്ന സാഹചര്യത്തില്‍ ഇന്ധനവില ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Hike in petrol prize takes a high