റാഞ്ചല്‍ ഭീഷണി: ചെന്നൈ, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

23 പേര്‍ അടങ്ങുന്ന സംഘം മൂന്ന് വിമാനത്താവളങ്ങളിലും ഒരേസമയം തന്നെ വിമാനം റാഞ്ചാനാണ് പദ്ധതി ഇട്ടിരിക്കുന്നതെന്ന് സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്

മും​ബൈ: വിമാനം റാഞ്ചിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മും​ബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. 23 പേര്‍ അടങ്ങുന്ന സംഘം മൂന്ന് വിമാനത്താവളങ്ങളിലും ഒരേസമയം തന്നെ വിമാനം റാഞ്ചാനാണ് പദ്ധതി ഇട്ടിരിക്കുന്നതെന്ന് സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നും 23 പേരെ ഉപയോഗിച്ച് വിമാനം റാഞ്ചുമെന്ന് മൂന്ന് കുട്ടികള്‍ പറയുന്നത് കേട്ടെന്ന് അവകാശപ്പെടുന്ന യുവതിയാണ് ഇത് സംബന്ധിച്ച് വിമാനത്താവള സുരക്ഷാ വിഭാഗത്തിന് ഇമെയില്‍ അയച്ചത്.

മും​ബൈ വി​മാ​ന​ത്താവ​ള​ത്തി​ന്‍റെയു മറ്റ് രണ്ട് വിമാനത്താവളങ്ങളുടേയും ആ​ഭ്യ​ന്ത​ര-​അ​ന്താ​രാ​ഷ്ട്ര ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ ബോം​ബ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ ആ​യു​ധ​ങ്ങ​ളു​മാ​യി വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ങ്ങളില്‍ പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​ണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Hijack threat mumbai chennai and hyderabad airports put on high alert

Next Story
കശ്മീരിൽ സൈന്യം പരിധി വിടുന്നോ? യുവാക്കളെ മർദിക്കുന്നതിന്റെ കൂടുതൽ വിഡിയോകൾ പുറത്ത്army,kashmir youth
The moderation of comments is automated and not cleared manually by malayalam.indianexpress.com