scorecardresearch

‘ഹിജാബ് ധരിക്കുന്നതിന് രാജ്യത്ത് വിലക്കില്ല, പക്ഷേ സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളുണ്ട്;’ ഹൈക്കോടതിയിൽ കർണാടക സർക്കാർ

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കർണാടക ഹൈക്കോടതി

Hijab
പ്രതീകാത്മക ചിത്രം

ബെംഗളൂരു: ഇന്ത്യയിൽ ഹിജാബ് ധരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്ന് കർണാടക അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗി ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചു. എന്നിരുന്നാലും, സ്ഥാപനപരമായ അച്ചടക്കത്തിന് വിധേയമായി ന്യായമായ ചില നിയന്ത്രണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് ജെ എം ഖാസി, ജസ്റ്റിസ് കൃഷ്ണ എം ദീക്ഷിത് എന്നിവരടങ്ങിയ ഫുൾ ബെഞ്ചിന് മുമ്പാകെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായതായിരുന്നു നവദ്ഗി.

ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 25ന്റെ പരിധിയിൽ പെടില്ലെന്നും കർണാടക സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഭരണഘടനയുടെ 19(1)(എ) വിഭാഗത്തിലാണ് ഈ അവകാശം വരുന്നതെന്നും നവദ്ഗി വാദിച്ചു.

മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് 25ാം അനുച്ഛേദത്തിൽ പ്രതിപാദിക്കുന്നത്. 19(1)(എ) ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചാണ്.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കർണാടക ഹൈക്കോടതി. ഹിജാബുമായി ബന്ധപ്പെട്ട കേസ് ഈ ആഴ്ച തന്നെ തീർപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും ഉൾപ്പെട്ട എല്ലാ കക്ഷികളുടെയും സഹകരണം തേടണമെന്നും ഹൈക്കോടതി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

പൊതുജീവിതത്തിൽ ഹിജാബ് പൂർണ്ണമായി നിരോധിച്ചിരിക്കുന്ന ഫ്രാൻസിന്റെ ഉദാഹരണം ഉദ്ധരിച്ച്, ആ രാജ്യത്ത് ഇസ്ലാമിക മതം ഇല്ലെന്ന് ഹിജാബ് നിരോധനം അർത്ഥമാക്കുന്നില്ലെന്ന് എജി വാദിച്ചു. “ഹിജാബ് അത്യാവശ്യമാണോ എന്ന് പരിശോധിക്കാൻ ഞാൻ ഫ്രാൻസിനെ ഉദ്ധരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഹിജാബ് ധരിക്കുന്നതിന് നിരോധനമില്ലെന്നും എന്നാൽ എല്ലാ സ്ഥാപനങ്ങൾക്കും ആഭ്യന്തര നിയന്ത്രണവും അച്ചടക്കവും ഉണ്ടെന്നും എജി തറപ്പിച്ചു പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Hijab row karnataka high court