scorecardresearch

ടോള്‍ പദ്ധതി പരാജയം: സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള തുക മുന്‍ മന്ത്രിയില്‍ നിന്ന് ഈടാക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍

മന്ത്രിയുടെ വീഴ്ചയില്‍ നികുതിദായകര്‍ പണം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍

മന്ത്രിയുടെ വീഴ്ചയില്‍ നികുതിദായകര്‍ പണം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍

author-image
WebDesk
New Update
Toll Project | Germany | News

മുൻ ഗതാഗത മന്ത്രി ആൻഡ്രിയാസ് സ്‌ക്യൂവര്‍

ബെര്‍ലിന്‍: ഹൈവേ ടോളുകൾ ഏർപ്പെടുത്താനുള്ള പദ്ധതി പരാജയപ്പെട്ടതിന്റെ പേരിൽ ഒരു സ്വകാര്യ കമ്പനിക്ക് നൽകേണ്ട നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗമെങ്കിലും മുൻ ഗതാഗത മന്ത്രി ആൻഡ്രിയാസ് സ്‌ക്യൂവറിന്റെ പക്കല്‍ നിന്ന് ഈടാക്കാന്‍ ജർമൻ സർക്കാർ.

Advertisment

2018-2021 കാലഘട്ടത്തിലാണ് സ്ക്യൂവര്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുന്നതിനെതിരെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലം സ്ക്യൂവര്‍ പരിഗണിച്ചിരുന്നില്ല. യൂറോപ്യന്‍ യൂണിയന്‍ കോടതി ഇത് നിയമവിരുദ്ധമാണെന്നും കണ്ടെത്തി.

നീണ്ട നടപടിക്രമത്തിന് ശേഷം കേസില്‍ സെറ്റില്‍മെന്റ് നടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 243 മില്യണ്‍ യൂറോയാണ് (267 മില്യണ്‍ അമേരിക്കന്‍ ഡോളര്‍) ടോള്‍ സ്ഥാപിക്കാനായി കരാറെടുത്ത കമ്പനിക്ക് നല്‍കേണ്ടത്.

ഗുരുതരമായ ഈ രാഷ്ട്രീയ വീഴ്ചയുടെ ഭാഗം നികുതിദായകര്‍ വഹിക്കേണ്ടതില്ലെന്നാണ് സ്ക്യൂവറിന്റെ പിന്‍ഗാമിയായ വോള്‍ക്കര്‍ വിസിങ് ജര്‍മന്‍ വാരികയായ ബില്‍ഡ് ആം സോണ്‍ടാഗിനോട് വ്യക്തമാക്കി. നിയമപരമായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment
Germany

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: