ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൈക്കോടതിയില്‍ നിന്ന് നോട്ടീസ്. വാരണാസിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ബിഎസ്എഫ് മുന്‍ ജവാന്‍ തേജ് ബഹുദൂര്‍ യാദവാണ് ഹര്‍ജി നല്‍കിയത്.

Read Also: മോദിയുടെ എതിരാളിക്ക് തിരിച്ചടി; തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തള്ളി

വാരണാസിയില്‍ മോദിക്കെതിരെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ആളാണ് തേജ് ബഹദൂര്‍. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇയാളുടെ പത്രിക തള്ളുകയായിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് പ്രധാനമന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. നരേന്ദ്ര മോദിയുടെ വാരണാസി മണ്ഡലത്തില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ആഗസ്റ്റ് ഒന്നിന് ജസ്റ്റിസ് എം.കെ.ഗുപ്ത അധ്യക്ഷനായ ബഞ്ച് കേസില്‍ വാദം കേള്‍ക്കും. അതിനു മുന്‍പായുള്ള നടപടിയായാണ് നരേന്ദ്ര മോദിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

എസ് പി – ബിഎസ് പി – ആര്‍എല്‍ഡി സഖ്യത്തിന്റെ വാരണാസിയിലെ സ്ഥാനാര്‍ഥിയായാണ് തേജ് ബഹദൂർ നാമനിർദേശ പത്രിക നൽകിയത്. എന്നാൽ, നാമനിർദേശ പത്രികയിൽ കൂടുതൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് വാരണാസിയിലെ റിട്ടേണിങ് ഓഫീസർ തേജ് ബഹാദൂറിന് നോട്ടീസ് അയക്കുകയായിരുന്നു. ഇതിനു പിന്നാലെ നാമനിർദേശ പത്രിക തള്ളുകയും ചെയ്തു.

നാമനിര്‍ദേശ പത്രിക തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തേജ് ബഹദൂര്‍ പ്രതികരിച്ചിരുന്നു. നാമനിര്‍ദേശ പത്രിക നല്‍കുന്നതുമായി ബന്ധപ്പെട്ട എല്ലാ രേഖകളെല്ലാം സമര്‍പ്പിച്ചിട്ടും തന്റെ പത്രിക തള്ളിയിരിക്കുകയാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും തേജ് ബഹാദൂര്‍ പറഞ്ഞിരുന്നു.

Read Also: നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ? പ്രധാനമന്ത്രി ചോദിക്കുന്നു

വാരണാസിയിൽ മോദിക്കെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.പി – ബി.എസ്.പി സഖ്യം തേജ് ബഹാദൂറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച ശാലിനി യാദവിനെ പിൻവലിച്ചാണ് മഹാസഖ്യം തേജ് ബഹാദൂറിന് പിന്തുണ നല്കിയത്. ‘ഞാനാണ് യഥാര്‍ത്ഥ കാവല്‍ക്കാരന്‍’ എന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ബഹാദൂര്‍ പ്രതികരിച്ചത്.

ബി​എ​സ്എ​ഫ് കോ​ണ്‍​സ്റ്റ​ബി​ളാ​യി​രി​ക്ക​വെ​യാ​ണ് ജ​വാ​ൻ​മാ​ർ​ക്ക് മോ​ശം ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നെ​തി​രെ തേ​ജ് ബ​ഹാ​ദൂ​ർ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തേത്തുട​ർ​ന്ന് അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ തേ​ജ് ബ​ഹാ​ദൂ​റി​നെ സ​ർ​വീ​സി​ൽ നി​ന്ന് പിരിച്ചു​വി​ടു​ക​യാ​യി​രു​ന്നു. 2017ലാ​ണ് ഏ​റെ വി​വാ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. കേന്ദ്ര അഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. വിവാദത്തിൽ പ്രധാനമന്ത്രി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook