scorecardresearch
Latest News

‘ലെസ്റ്ററിലെ ഇന്ത്യന്‍ സമൂഹത്തിനെതിരായ അക്രമത്തെ’ അപലപിച്ച് ഇന്ത്യ

ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാൻ യു കെ അധികൃതരോട് അഭ്യർഥിച്ചതായി ലണ്ടനിലെ ഇന്ത്യ ഹൈക്കമ്മിഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു

‘ലെസ്റ്ററിലെ ഇന്ത്യന്‍ സമൂഹത്തിനെതിരായ അക്രമത്തെ’ അപലപിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: യു കെയിലെ ലെസ്റ്ററില്‍ ഇന്ത്യന്‍ സമൂഹത്തിനു നേരെ നടന്ന അക്രമത്തെ അപലപിച്ച് ഇന്ത്യ. ”ലെസ്റ്ററില്‍ ഇന്ത്യന്‍ സമൂഹത്തിനു നേരെ അക്രമത്തെയും ഹിന്ദു മതത്തിന്റെ സ്ഥലങ്ങളും ചിഹ്നങ്ങളും നശിപ്പിക്കുന്നതിനെ’ അപലപിക്കുന്നതായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു.

”വിഷയം യു കെ അധികൃതരോട് ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഉടന്‍ നടപടി ആവശ്യപ്പെട്ടു,” ഹൈക്കമ്മിഷന്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്ത പത്രക്കുറിപ്പില്‍ പറഞ്ഞു.

ലണ്ടന്റെ വടക്കുപടിഞ്ഞാറന്‍ ഇംഗ്ലീഷ് നഗരമായ ലെസ്റ്ററില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് വലിയ തോതിലുള്ളതും ഗുരുതരവുമായ ക്രമസമാധാന ലംഘനം നടന്നതായാണു യു കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 28നു നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിനു ശേഷം ആരംഭിച്ച പ്രശ്നങ്ങള്‍ വാരാന്ത്യത്തോടെ രൂക്ഷമായെന്നാണു മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പ്രശ്‌നത്തിനു കാരണമായെന്നു പറയപ്പെടുന്ന ഒരു പ്രതിഷേധ മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഗ്ലാസ് കുപ്പികള്‍ പോലുള്ള വസ്തുക്കള്‍ വലിച്ചെറിയുന്നതിനാല്‍ ഇരു വിഭാഗത്തുനിന്നുമുള്ള ജനക്കൂട്ടത്തെ തടയാന്‍ പൊലീസ് ശ്രമിക്കുന്നതായി ദൃശ്യം വ്യക്തമാക്കുന്നു. ചിലവറ വടികളും ദണ്ഡുകളും വഹിക്കും കാണാം.

”നഗരത്തിന്റെ കിഴക്കന്‍ ലെസ്റ്റര്‍ പ്രദേശത്തെ ചില ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതായി ഞങ്ങള്‍ക്കു നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്,” ലെസ്റ്റര്‍ഷെയര്‍ പൊലീസ് താല്‍ക്കാലിക ചീഫ് കോണ്‍സ്റ്റബിള്‍ റോബ് നിക്‌സണ്‍ ട്വിറ്റര്‍ വീഡിയോയില്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: High commission of india on uk leicester violence