scorecardresearch

കർണാടകയിലെ നേതൃമാറ്റത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും: മല്ലികാർജുൻ ഖാർഗെ

നിലവിൽ കോൺഗ്രസിന് അധികാരമുള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. നിലവിൽ ഹൈക്കമാൻഡ് ഈ വിഷയത്തിൽ പരസ്യപ്രതികരണം നടത്തിയിട്ടില്ല

നിലവിൽ കോൺഗ്രസിന് അധികാരമുള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. നിലവിൽ ഹൈക്കമാൻഡ് ഈ വിഷയത്തിൽ പരസ്യപ്രതികരണം നടത്തിയിട്ടില്ല

author-image
WebDesk
New Update
Congress president Mallikarjun Kharge

മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: കർണാടക സർക്കാരിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പറഞ്ഞു. വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താനില്ലെന്നും ഉടൻ ഹൈക്കമാൻഡ് പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

Also Read:കേന്ദ്ര സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ടായിട്ടില്ല; വിരമിക്കലിന് ശേഷം ഒരു പദവിയും ഏറ്റെടുക്കില്ല:ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്

കർണാടകയിൽ നേതൃമാറ്റത്തിനായി സമ്മർദം ശക്തമാക്കിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഡി കെ ഏത് നിമിഷവും മുഖ്യമന്ത്രിയാകുമെന്ന അവകാശ വാദം ഡി കെ ശിവകുമാർ ക്യാപ് ഉയർത്തുന്നുണ്ട്. വിഷയത്തിൽ വലിയ തർക്കം നടക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനമൊഴിയില്ലെന്ന നിലപാടാണ് സിദ്ധരാമയ്യയുടേത്.

Also Read:കൊള്ള മാത്രം ലക്ഷ്യം; ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിജയ് രംഗത്ത്

Advertisment

ഇന്നലെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയെന്നാണ് ഡി കെ അനുഭാവികളായ എംഎൽഎമാർ പറയുന്നു. ഭൂരിഭാഗം എംഎൽഎമാരുടേയും പിന്തുണയും സാമുദായിക സമവാക്യങ്ങൾ പ്രകാരവും തനിക്ക് തന്നെയാണ് മുൻഗണനയെന്നാണ് ഇന്നലെ ഖാർഗെയെ കണ്ട് സിദ്ധരാമയ്യ പറഞ്ഞത്.

Also Read:ഡൽഹി സ്‌ഫോടനം; പ്രതികൾക്ക് വിദേശത്ത് നിന്ന് ലഭിച്ചത് 42 ബോംബ് നിർമ്മാണ വീഡിയോകൾ

കോൺഗ്രസ് ഹൈക്കമാൻഡ് വലിയ പ്രതിസന്ധിയിലാണുള്ളത്. നിലവിൽ കോൺഗ്രസിന് അധികാരമുള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. നിലവിൽ ഹൈക്കമാൻഡ് ഈ വിഷയത്തിൽ പരസ്യപ്രതികരണം നടത്തിയിട്ടില്ല. 2023 മെയ് 20 ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം, മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കടുത്ത മത്സരമായിരുന്നു നടന്നത്. ഒടുവിൽ കോൺഗ്രസ് ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം നൽകുകയായിരുന്നു.

Read More:ഡൽഹി സ്‌ഫോടനം; വിദേശ സഹായം ലഭിച്ചെന്ന് കണ്ടെത്തൽ, അക്കൗണ്ടുകൾ മരവിപ്പിച്ചു

Congress Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: