ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കാനായി ബംഗളൂരു പാരപ്പന അഗ്രഹാര ജയിലിലെ കോടതിയില്‍ കീഴടങ്ങാന്‍ പുറപ്പെട്ടു കഴിഞ്ഞു. കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവുമായി ഒരാഴ്ച്ച നീണ്ട രാഷ്ട്രീയ യുദ്ധത്തിന് ശേഷമാണ് ശശികല ജയിലിലേക്ക് പോകുന്നത്. തനിക്ക് കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് അവര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടെങ്കിലും പരമോന്നത കോടതി ഇത് നിഷേധിച്ചു.
ഉടന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ശശികലയ്ക്ക് അറിയില്ലെ എന്ന് ചോദിച്ചാണ് ഇന്ന് തന്നെ കീഴടങ്ങാന്‍ കോടതി നിര്‍ധേശിച്ചത്. തുടര്‍ന്ന് കീഴടങ്ങാമെന്ന് അറിയിച്ച ശശികല പാരപ്പന അഗ്രഹാര ജയിലില്‍ തനിക്ക് ചില സൗകര്യങ്ങള്‍ ഒരുക്കിത്തരണമെന്നും കോടതിയോട് കത്തില്‍ ആവശ്യപ്പെട്ടു. തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങള്‍ ശശികല കത്തില്‍ വിശദീകരിക്കുന്നുണ്ട്.
പ്രമേഹം ഉള്ളതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം ലഭ്യമാക്കണമെന്ന് ശശികല പറയുന്നു. വെസ്റ്റേണ്‍ ശൈലിയിലുള്ള ടോയ്‌ലറ്റ്, 24മണിക്കൂറും ചൂടുവെള്ളം, മിനറല്‍ വാട്ടര്‍ എന്നിവ ജയില്‍ മുറിയോട് ചേര്‍ന്ന് വേണമെന്ന് ശശികല ആവശ്യപ്പെട്ടതായി ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യേക ജയില്‍ മുറിയില്‍ ടി.വി, മിനറല്‍ വാട്ടര്‍, ഒരു സഹായി എന്നിവയും ശശികലയ്ക്ക് ജയിലില്‍ ഒരുക്കുമെന്നാണ് സൂചന.
ആറ് മണിക്ക് മുമ്പ് ശശികല ബഗളൂരു കോടതിയില്‍ കീഴടങ്ങും. അവരോടൊപ്പം മറ്റു പ്രതികളും കീഴടങ്ങുന്നതാണ്. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് ജയില്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ശശികല കോടതി പരിസരത്ത് അഞ്ച് മണിയോടെ തന്നെ എത്തിയിട്ടുണ്ട്.