New Update
/indian-express-malayalam/media/media_files/uploads/2023/06/Odisha-train-accident1.jpg)
അപകട സ്ഥലത്തുനിന്നുള്ള ദൃശ്യം
ഭുവനേശ്വർ: ഒഡീഷയിലുണ്ടായ ട്രെയിൻ അപകട ദുരന്തത്തെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചു വിടുകയും ചെയ്തു. 10 ട്രെയിനുകൾ പൂർണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കി. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
Advertisment
റദ്ദാക്കിയ ട്രെയിനുകൾ
- ജൂൺ രണ്ടിന് യാത്ര ആരംഭിക്കേണ്ടിയിരുന്ന, 12837-ഹൗറ-പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
- ജൂൺ രണ്ടിന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 12863 ഹൗറ-എസ്എംവിബി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
- ജൂൺ രണ്ടിന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 12838 പുരി-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
- ജൂൺ രണ്ടിന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 12839 ഹൗറ-ചെന്നൈ മെയിൽ
- ജൂൺ രണ്ടിന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 12895 ഷാലിമാർ-പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
- ജൂൺ രണ്ടിന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 20831ഷാലിമാർ-സാംബൽപൂർ എക്സ്പ്രസ്
- ജൂൺ രണ്ടിന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 02837 സത്രഗഞ്ചി-പുരി സ്പെഷ്യൽ എക്സ്പ്രസ്
- ജൂൺ രണ്ടിന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 22201സീൽദാഹ്-പുരി ദൊരന്തോ എക്സ്പ്രസ്
- ജൂൺ രണ്ടിന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 18410 ശ്രീ ജഗന്നാഥ് എക്സ്പ്രസ്
- ജൂൺ രണ്ടിന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 08012 പുരി-ബൻജാപൂർ സ്പെഷ്യൽ
വഴിതിരിച്ചുവിട്ട ട്രെയിനുകൾ
- ജൂൺ 2 ന് പുറപ്പെട്ട 12801 പുരി-ന്യൂഡൽഹി പുരുഷോത്തം എക്സ്പ്രസ് പുരിയിൽ നിന്ന് ജഖാപുര ആൻഡ് ജരോലി റൂട്ടിലൂടെ ഓടും.
- ജൂൺ 2 ന് പുറപ്പെട്ട 18477 പുരിയിൽ നിന്നുള്ള പുരി-ഋഷികേശ് കലിംഗ ഉത്കൽ എക്സ്പ്രസ് അംഗുൽ-സംബൽപൂർ സിറ്റി-ജാർസുഗുഡ റോഡ്-ഐബി റൂട്ട് വഴി ഓടും.
- ജൂൺ 2 ന് പുറപ്പെട്ട 03229 പുരിയിൽ നിന്നുള്ള പുരി-പട്‌ന സ്‌പെഷ്യൽ ജഖാപുര-ജരോളി റൂട്ട് വഴി ഓടും.
- ജൂൺ ഒന്നിന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട 12840 ചെന്നൈ-ഹൗറ മെയിൽ ജഖാപുര-ജരോളി റൂട്ട് വഴി ഓടും.
- ജൂൺ ഒന്നിന് വാസ്കോയിൽ നിന്ന് പുറപ്പെട്ട 18048 വാസ്കോഡ ഗാമ-ഹൗറ അമരാവതി എക്സ്പ്രസ് ജഖാപുര-ജരോളി റൂട്ട് വഴി ഓടും.
- ജൂൺ രണ്ടിന് സെക്കന്തരാബാദിൽ നിന്ന് പുറപ്പെട്ട 22850 സെക്കന്തരാബാദ്-ഷാലിമാർ എക്സ്പ്രസ് ജഖാപുര, ജരോലി വഴി ഓടും.
- ജൂൺ 2-ന് സംബൽപൂരിൽ നിന്ന് പുറപ്പെട്ട 22804 സമ്പൽപൂർ-ഷാലിമർ എക്സ്പ്രസ് സമ്പൽപൂർ സിറ്റി-ജാർസുഗുഡ റൂട്ട് വഴി ഓടും.
- ജൂൺ ഒന്നിന് ബാംഗ്ലൂരിൽ നിന്നുള്ള 12509 ബാംഗ്ലൂർ-ഗുവാഹത്തി എക്‌സ്പ്രസ് വിജയനഗരം- ടിറ്റിലഗഡ് - ജാർസുഗുഡ- ടാറ്റ റൂട്ട് വഴി ഓടും.
- ജൂൺ ഒന്നിന് താംബരത്ത് നിന്ന് പുറപ്പെട്ട 15929 താംബരം-ന്യൂ ടിൻസുകിയ എക്‌സ്‌പ്രസ് റാനിറ്റാൾ-ജരോളി റൂട്ടിൽ ഓടും.
- ജൂൺ 2 ന് പുറപ്പെട്ട 22807 സന്ത്രാഗച്ചി-ചെന്നൈ എക്സ്പ്രസ് യാത്ര ടാറ്റാനഗർ വഴിയാണ് ഓടുന്നത്.
- ജൂൺ രണ്ടിന് പുറപ്പെട്ട 22873 ദിഘ-വിശാഖപട്ടണം എക്‌സ്പ്രസ് യാത്ര ടാറ്റാനഗർ വഴിയാണ് ഓടുക.
- ജൂൺ രണ്ടിന് പുറപ്പെട്ട 18409 ഷാലിമാർ-പുരി ശ്രീ ജഗന്നാഥ് എക്സ്പ്രസ് ടാറ്റാനഗർ വഴി ഓടും.
- ജൂൺ രണ്ടിന് പുറപ്പെട്ട 22817 ഹൗറ-മൈസൂർ എക്‌സ്പ്രസ് ടാറ്റാനഗർ വഴിയാണ് ഓടുന്നത്.
Advertisment
ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. 900 ത്തോളം പേർക്ക് പരുക്കേറ്റു. 24 പേരെ രക്ഷപ്പെടുത്തി. ഒഡീഷയിലെ ബലേശ്വറിൽവച്ച് ഇന്നലെ രാത്രിയാണ് ഷാലിമാർ-ചെന്നൈ കൊറോമണ്ടൽ എക്സ്പ്രസും യശ്വന്തറിൽനിന്നും ഹൗറയിലേക്ക് പോവുകയായിരുന്നു മറ്റൊരു ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.