scorecardresearch

'ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് എന്റെ ശാപം മൂലം'; അധിക്ഷേപം ചൊരിഞ്ഞ് പ്രഗ്യാ സിങ് ഠാക്കൂര്‍

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിലായിരുന്നു കര്‍ക്കറെ കൊല്ലപ്പെടുന്നത്

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിലായിരുന്നു കര്‍ക്കറെ കൊല്ലപ്പെടുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
sadhvi pragya thakur, sadhvi pragya thakur bjp, sadhvi pragya hemant karkare, bjp bhopal candidate, bjp bhopal candidate sadhvi pragya thakur, hemant karkare, hemant karkare sadhvi pragya, sadhvi pragya latest news, sadhvi pragya news, bjp news, sadhvi pragya singh thakur, sadhvi pragya singh thakur bjp

ഭോപ്പാല്‍: 2011 ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കറെ മരിച്ചത് തന്റെ ശാപം മൂലമെന്ന് ഭോപ്പാലില്‍ നിന്നുമുള്ള ബിജെപി സ്ഥാനാർഥിയായ പ്രഗ്യാ സിങ് ഠാക്കൂര്‍. മാലെഗാവ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് പ്രഗ്യാ സിങ്. കേസ് അന്വേഷിച്ചിരുന്നത് കര്‍ക്കറെയായിരുന്നു.

Advertisment

''ഞാന്‍ ഹേമന്ത് കര്‍ക്കറെയെ വിളിച്ചു. എനിക്കെതിരെ തെളിവൊന്നുമില്ലെങ്കില്‍ എന്നെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തെളിവു കൊണ്ടു വരുമെന്നും എന്നെ വിടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിങ്ങള്‍ നശിച്ചു പോകുമെന്ന് ഞാന്‍ ശപിച്ചു'' പ്രഗ്യാ സിങ് പറഞ്ഞു.

Read: സാധ്വിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജി

തനിക്കെതിരെ തെളിവ് കണ്ടെത്താന്‍ ദൈവത്തിന് അടുത്ത് പോകണമോ എന്ന് കര്‍ക്കറെ ചോദിച്ചിരുന്നുവെന്നും അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് ചെയ്യണമെന്നും അതിന് ശേഷമാണ് അദ്ദേഹം കൊല്ലപ്പെടുന്നതെന്നും പ്രഗ്യാ പറഞ്ഞു.

Advertisment

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിലായിരുന്നു കര്‍ക്കറെ കൊല്ലപ്പെടുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരായ അശോക് കാമ്‌തെ, വിജയ് സലസ്‌കര്‍ എന്നിവരും കര്‍ക്കറെയും മുംബൈ പൊലീസ് വാനിനു നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്.

മാലെഗാവ് സ്‌ഫോടനക്കേസില്‍ വിചാരണ നേരിടുന്ന പ്രഗ്യാ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ആറു പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതിയാണ് പ്രഗ്യ. യുഎപിഎ പ്രകാരമാണ് പ്രജ്ഞയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Mumbai Terrorist Attack Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: