ന്യൂഡൽഹി: നടിയും ലോക്‌സഭാ അംഗവുമായ ഹേമമാലിനിയെക്കുറിച്ച് മോശം പരാമർശം നടത്തിയ എംഎൽഎ വിവാദത്തിൽ. മഹാരാഷ്ട്രയിൽനിന്നുളള എംഎൽഎ ബാച്ചു കാഡുവാണ് വിവാദത്തിലകപ്പെട്ടത്.

”കർഷകർ ആത്മഹത്യ ചെയ്യുന്നതിനുളള കാരണം അവർ മദ്യപിക്കുന്നത് കൊണ്ടാണെന്നാണ് ജനങ്ങൾ പറയുന്നത്. ഇതു ശരിയല്ല. ആരാണ് മദ്യപിക്കാത്തത്? 75 ശതമാനം എംഎൽഎമാരും എംപിമാരും മാധ്യമപ്രവർത്തകരും മദ്യപിക്കുന്നവരാണ്. ഹോമമാലിനി എല്ലാ ദിവസവും മദ്യപിക്കാറുണ്ട്. പക്ഷേ അവർ ആത്മഹത്യ ചെയ്തില്ല. പണമില്ലാത്തതുകൊണ്ടാണ് കർഷകർ ആത്മഹത്യ ചെയ്യുന്നത്. ” ഇതായിരുന്നു ബാച്ചു പറഞ്ഞത്. കർഷക ആത്മഹത്യയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ബാച്ചുവിന്റെ ഈ മറുപടി. കർഷക ആത്മഹത്യയെ മദ്യപാനവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

2014 ൽ 5,650 കർഷകരാണ് മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത്. മറാത്‌വാഡയിൽ മാത്രം ഈ വർഷം 200 കർഷകരാണ് ആത്മഹത്യ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ