ന്യൂഡൽഹി: ആദായ നികുതി റിട്ടേണുകളോ, അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഓൺലൈൻ ആയി സമർപ്പിക്കുമ്പോൾ, എന്തെങ്കിലും സംശയം ഉണ്ടാകാറുണ്ടോ?. എങ്കിൽ ഇതാ പുതിയ ഹെൽപ് ഡെസ്ക് നമ്പറിലേക്ക് വിളിച്ചോളൂ.

ഇന്ത്യ ടോൾ ഫ്രീ – 18001030025. ഡയറക്ട് നമ്പർ – 918046122000.

//www.incometaxindiaefiling.gov.in എന്ന വെബ് പോർട്ടൽ വഴിയാണ് നികുതി ദായകർ ആദായ നികുതി റിട്ടേണുകളും ബന്ധപ്പെട്ട മറ്റു രേഖകളും സമർപ്പിക്കുന്നത്. ഈ പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ എന്ത് സംശയം വന്നാലും മേൽപ്പറഞ്ഞ നമ്പറിൽ വിളിച്ചാൽ ഉടനടി സേവനങ്ങൾ ലഭ്യമാകുമെന്ന് ആദായ നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. നികുതി ദായകർ നേരിടുന്ന മറ്റു പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഈ നമ്പർ ഉപയോഗിക്കരുതെന്നും അതിനായി പ്രത്യേക നമ്പർ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ