scorecardresearch

കിളിമഞ്ചാരോ പർവതത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചു മരണം

ചികിത്സയ്ക്കായി കൊണ്ടുപോയ വിദേശികളും പ്രാദേശിക ഡോക്ടറും ടൂർ ഗൈഡും പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്

ചികിത്സയ്ക്കായി കൊണ്ടുപോയ വിദേശികളും പ്രാദേശിക ഡോക്ടറും ടൂർ ഗൈഡും പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്

author-image
WebDesk
New Update
Kilimanjaro Helicopter Crash

ചിത്രം: എക്സ് (Enhanced with Gemini)

ഡൽഹി: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതത്തിൽ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചു മരണം. ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. പർവതത്തിലെ പ്രശസ്തമായ വിനോദസഞ്ചാര ക്ലൈംബിംഗ് റൂട്ടുകളിലൊന്നിലായിരുന്നു ഹെലികോപ്റ്റർ തകർന്നുവീണത്.

Advertisment

രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്ടറായിരുന്നു അപകടത്തിൽപ്പെട്ടത്. മലമുകളിൽ നിന്ന് രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ചികിത്സയ്ക്കായി കൊണ്ടുപോയ രണ്ടു വിദേശികളും ഒരു പ്രാദേശിക ഡോക്ടറും ടൂർ ഗൈഡും പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്. പർവതത്തിലെ ബരാഫു ക്യാമ്പിനും കിബോ സമ്മിറ്റിനും ഇടയിൽ 4,000 മീറ്ററിലധികം (13,100 അടി) ഉയരത്തിലാണ് അപകടം നടന്നത്.

Also Read: അസമിൽ രൂപത സ്‌കൂളിനുനേരെ ആക്രമണം; ബജ്‌റംഗ് ദൾ പ്രവർത്തകർ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ചുതകർത്തു

കിളിമഞ്ചാരോ ഏവിയേഷൻ കമ്പനിയുടേതാണ് വിമാനമെന്ന് കിളിമഞ്ചാരോ റീജിയണൽ പൊലീസ് കമാൻഡർ സൈമൺ മൈഗ്വ പറഞ്ഞു. മെഡിക്കൽ ഇവാക്വേഷൻ ഉൾപ്പെടെയുള്ള സർവീസുകൾ നടത്തുന്ന വിമാനക്കമ്പനിയാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അപകടത്തെക്കുറിച്ച് വിമനക്കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read: ബംഗ്ലാദേശ് കലാപം: 17 വർഷങ്ങൾക്കുശേഷം ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ തിരിച്ചെത്തി

കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു. അപകടകാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. കിളിമഞ്ചാരോ പർവതത്തിൽ വിമാനാപകടങ്ങൾ അപൂർവമാണ്. അവസാനമായി 2008 നവംബറിലായിരുന്നു മേഖലയിൽ ഹെലികോപ്ടറ്റർ അപകടം ഉണ്ടായത്. അന്ന് നാലു പേർ മരിച്ചിരുന്നു.

Read More: തലയ്ക്ക് 1 കോടി; മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയികെയെ ഏറ്റുമുട്ടലിൽ വധിച്ചു

Accident Helicopter Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: