കാലന്‍ പണിമുടക്കിലായിരുന്നു! സഫാരി പാര്‍ക്കില്‍ കൈക്കുഞ്ഞിനേയും കുടുംബത്തേയും ചീറ്റകള്‍ വളഞ്ഞു

സഫാരി പാര്‍ക്കില്‍ വച്ച് കൂട്ടമായിരിക്കുന്ന ചീറ്റപ്പുലികളെ കണ്ടപ്പോള്‍ കുടുംബം വണ്ടി നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു

നെതര്‍ലാന്‍ഡ്‌: സഫാരി പാര്‍ക്കിലേക്ക് യാത്ര പോയ കുടുംബത്തെ ചീറ്റപ്പുലികള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. നെതര്‍ലാന്‍ഡിലെ ബെര്‍ഗന്‍ സഫാരി പാര്‍ക്കിലാണ് സംഭവം. പാര്‍ക്ക് സന്ദര്‍ശിക്കാന്‍ പോകുന്നവര്‍ കാറില്‍ നിന്ന് യാതൊരു കാരണവശാലും ഇറങ്ങരുത് എന്ന നിര്‍ദേശവും നല്‍കിയാണ്‌ അധികാരികള്‍ യാത്രക്കാരെ അകത്തേക്ക് കടത്തി വിടുന്നത്. എന്നാല്‍ ആകാംക്ഷ മൂത്ത് ഒരു ഫ്രഞ്ച് കുടുംബം കാറില്‍ നിന്ന് പുറത്തിറങ്ങിയതോടെയാണ്‌ ചീറ്റപ്പുലികള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. മറ്റുള്ള യാത്രക്കാര്‍ ഈ സംഭവം ചിത്രീകരിക്കുകയായിരുന്നു.

സഫാരി പാര്‍ക്കില്‍ വച്ച് കൂട്ടമായിരിക്കുന്ന ചീറ്റപ്പുലികളെ കണ്ടപ്പോള്‍ കുടുംബം വണ്ടി നിര്‍ത്തുകയായിരുന്നു. കൂടുതല്‍ അടുത്ത് പോയി ചിത്രം പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് പുലികള്‍ കുടുംബത്തിന്റെ അടുത്തേക്ക് ഓടിയടുത്തത്. ഉടനെത്തന്നെ എല്ലാവരും കൂടി ഒരുമിച്ചു കാറിലേക്ക് ഓടി കയറുകയായിരുന്നു. ഏറ്റവും ഇളയ കുട്ടിയെ കൈയ്യിലെടുത്തു അമ്മ പുലികളെ കൈ കൊണ്ട് ദൂരെയകറ്റാനും ശ്രമിക്കുന്നുണ്ട്. എന്തായാലും അപകടമൊന്നും ഏല്‍ക്കാതെ കുടുംബാംഗങ്ങള്‍ എല്ലാവരും കാറില്‍ തിരിച്ചു കയറി.

‘കൃത്യമായ ഇടവേളകളില്‍ ചീറ്റകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. പുലികള്‍ വേട്ടയാടുന്ന സമയമല്ലാതിരുന്നതിനാലാണ് അവര്‍ക്ക് വിശപ്പില്ലാതിരുന്നത്. അവിചാരിതമായി ആരെങ്കിലും തങ്ങളുടെ അടുത്തേക്ക് വരുന്നത് കാണുമ്പോള്‍ കുറെ നേരം ചീറ്റകള്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കും. പിന്നീട് സ്വന്തം സ്ഥലത്ത് എന്തോ മാറ്റം സംഭവിക്കുന്നല്ലോ എന്നോര്‍ത്തു അതിനെതിരെ പ്രതികരിക്കാന്‍ തുടങ്ങും.’ പാര്‍ക്കിന്റെ മാനേജരായ ഡെ വില്‍റ്റ് പറഞ്ഞു. എന്തോ ഭാഗ്യം കൊണ്ടാണ് അവര്‍ക്ക് ഒന്നും പറ്റാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാറില്‍ നിന്ന് പുറത്തിറങ്ങരുതെന്നു പല ഭാഷകളില്‍ മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് കുടുംബം ചീറ്റ പുലികളെ കണ്ടപ്പോള്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Heetah attack safari park family run chase car beekse bergen

Next Story
ആര്‍ക്ക് കുത്തിയാലും ‘താമര വിരിയും’; കര്‍ണാടകയില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേടെന്ന് ആരോപണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X