ബംഗളൂരു: ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിന് പിന്നാലെ നഗരത്തിലെ ബെല്ലാണ്ടൂർ തടാകത്തില്‍ നിന്നും പുക ഉയരുന്നു. കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തം ശമിപ്പിച്ചെങ്കിലും തടാകത്തിൽ നിന്നും പുകപടലം ഇപ്പോഴും ഉയരുകയാണ്.

രാസമാലിന്യങ്ങൾ അടിഞ്ഞുകൂടിയതിന്റെ അനന്തരഫലമായാണ് തടാകത്തിൽ നിന്നും പുക പടരുന്നത്. പഞ്ഞിക്കെട്ടിന് സമാനമായ കനത്ത പുക അന്തരീക്ഷത്തില്‍ പടര്‍ന്നത് വാഹന ഗതാഗതത്തെയും സാരമായി ബാധിച്ചു.

ഫാക്ടറികളിൽ നിന്നുള്ള വിഷമയമായ രാസവസ്തുക്കളും ഡിറ്റർജെന്റുകളും ആളുകൾ അശാസ്ത്രീമായി തള്ളുന്ന മാലിന്യങ്ങളുമാണ് തടാകങ്ങളെ ഭീതിതമായി നിലയിൽ എത്തിച്ചത്. ഇതിനെതിരെ അധികൃതർ നടപടിയെടുക്കാത്തതിൽ നേരത്തെ തന്നെ പ്രതിഷേധം ശക്തമായിരുന്നു.

സാധാരണയായി തടാകത്തിനു സമീപം വച്ച് മാലിന്യം കത്തിക്കുമ്പോഴാണ് തീ പടരാറുള്ളത്. പക്ഷേ, ഇപ്പോൾ തടാകത്തിൽ നിന്നു തന്നെ പുക ഉയരുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തടാകത്തില്‍ നിന്നും പുയ്ക്കൊപ്പം ചളിയുടെ രൂക്ഷ ഗന്ധം വ്യാപിക്കുന്നത് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് തടാകത്തിന് അടുത്തെത്താന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ