ചെന്നൈ: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് വീണ്ടും നിശ്ചലമായി ചെന്നൈ നഗരം. നഗരത്തിന്റെ പ്രധാന ഇടങ്ങളിൽ എല്ലാം വെളളം കയറിയിരിക്കുകയാണ്. ഗതാഗത സംവിധാനങ്ങൾ താറുമാറായിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന ജനങ്ങൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ സ്കൂളുകൾ തുടർച്ചയായ മൂന്നാം ദിവസവും അടഞ്ഞ് കിടക്കുകയാണ്.

ചെന്നൈയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് പൂർണമായി നീക്കംചെയ്യാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മഴക്കെടുതി അവലോകനം ചെയ്യാൻ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയുടെ നേതൃത്വത്തിൽ മന്ത്രിസഭായോഗം ചേർന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരോ ജില്ലകളിലും ദുരന്ത നിവാരണസേനകൾ സന്നദ്ധമാണ്. ജനങ്ങളെ മാറ്റിപാർപ്പിക്കാൻ 4399 കേന്ദ്രങ്ങൾ തയാറാക്കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ