/indian-express-malayalam/media/media_files/2025/11/26/gaza111-2025-11-26-15-22-06.jpg)
Gaza Flood Updates
Gaza Flood Updates: ഗാസസിറ്റി: തെക്കൻ ഗാസ മുനമ്പിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായി പതിനായിരങ്ങൾ. ചൊവ്വാഴ്ച മുതൽ ഗാസയിൽ പെയ്ത കനത്ത മഴയാണ് പ്രളയത്തിന് കാരണമായത്. വീടുകളും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഗാസയിലെ ജനങ്ങളെ പ്രളയം അക്ഷരാർത്ഥത്തിൽ ദുരിതത്തിലാക്കിയിരിക്കുകയാണ്.
Also Read:ഗാസയിലെ സംഘർഷങ്ങൾ നിരാശാജനകം, കരാർ നിലനിൽക്കുമെന്ന് ഖത്തർ
2023-ൽ ഗാസയുദ്ധം ആരംഭിച്ചതിന് ശേഷം നിരവധി പേർക്കാണ് വീടുകൾ നഷ്ടമായത്. പലരും വർഷങ്ങളായി അഭയാർത്ഥി ക്യാമ്പുകളാണ് കഴിഞ്ഞിരുന്നത്. എന്നാൽ, അഭയാർത്ഥി ക്യാനുകൾക്ക് നേരെയും ഇസ്രായേൽ ആക്രമം നടത്തിയതോടെ ഇവിടെ നിന്നും പലായനം ചെയ്തവർ തെരുവിലാണ് കഴിയുന്നത്. പ്രളയം വന്നതോടെ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാൻ പോലും കഴിയാതെ ദുരിതത്തിലാണ് മിക്കവരും.
Also Read:ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്
നിലവിലെ മഴയും പ്രളയവും ശൈത്യകാലത്തിന്റെ ആരംഭമാണെന്നും ഇനിയാണ് ദുരിതം വർധിക്കുന്നതെവന്നും ഗാസ നിവാസിയായ അഹമ്മദ് ഔദ റോയിട്ടേഴ്‌സിനോട് പറഞ്ഞു. "ഇത് ശൈത്യകാലത്തിന്റെ ആരംഭം മാത്രമാണ്. ഞങ്ങൾ ഇതിനകം ദുരിതത്തിലായി. ഞങ്ങൾക്ക് പുതിയ കൂടാരങ്ങളോ ടാർപ്പുകളോ ലഭിച്ചിട്ടില്ല. ഞങ്ങളുടെ ടാർപ്പിന് രണ്ട് വർഷം പഴക്കമുണ്ട്, ഞങ്ങളുടെ കൂടാരത്തിന് രണ്ട് വർഷം പഴക്കമുണ്ട്. അവ പൂർണ്ണമായും നശിച്ചു."- അഹമ്മദ് ഔദ പറഞ്ഞു.
Also Read:സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യം; ഹമാസിന് നാലുദിവസത്തെ സമയം നൽകി ട്രംപ്
ഗാസ യുദ്ധത്തിന് പിന്നാലെ ഏകദേശം 1.5 ലക്ഷം പേരാണ് കുടിയിറക്കപ്പെട്ടത്. ഇത്രയും പേരെ പാർപ്പിക്കാൻ കുറഞ്ഞത് 300,000 പുതിയ കൂടാരങ്ങളെങ്കിലും അടിയന്തിരമായി ആവശ്യമാണെന്ന് പലസ്തീൻ എൻജിഒ നെറ്റ്വർക്കിന്റെ തലവൻ അംജദ് അൽ-ഷാവ പറഞ്ഞു. പ്രളയത്തിൽ നിലവിലുണ്ടായിരുന്ന ക്യാമ്പുകളിൽ പലതും തകർന്നെന്ന് പലസ്തീൻ സിവിൽ ഡിഫൻസ് സർവീസിന്റെ പ്രവർത്തകർ പറയുന്നു.
ദിവസങ്ങളായി തുടരുന്ന മഴയിൽ ഏകദേശം 13000 താത്കാലിക ടെന്റുകൾ നശിച്ചെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. പ്രളയത്തിൽ പല ക്യാമ്പുകളിലും സംഭരിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങളും നശിച്ചെന്നും യുഎൻ പറഞ്ഞു. കനത്ത പ്രളയം രക്ഷാപ്രവർത്തനത്തെ ബാധിച്ചെന്നും ഐക്യരാഷ്ട്ര സഭ പറഞ്ഞു.
Read More:നിലപാടിൽ മാറ്റമില്ല; ട്രംപ് ഫാസ്റ്റാണെന്ന് ആവർത്തിച്ച് മംദാനി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us