scorecardresearch

കനത്ത മഴ, പൊടിക്കാറ്റ്; മൂന്ന് സംസ്ഥാനങ്ങളിലായി 32 മരണം

പ്രതിസന്ധി തരണം ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു

പ്രതിസന്ധി തരണം ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു

author-image
WebDesk
New Update
കനത്ത മഴ, പൊടിക്കാറ്റ്; മൂന്ന് സംസ്ഥാനങ്ങളിലായി 32 മരണം

ന്യൂഡല്‍ഡി: കനത്ത മഴയിലും ഇടിമിന്നലിലും പൊടിക്കാറ്റിലും രാജ്യത്ത് വന്‍ ദുരന്തം. രാജ്യത്ത് പലയിടത്തായി 32 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശ്, ഗുജറാത്തി, രാജസ്ഥാന്‍ എന്നിവിടങ്ങളിലായാണ് 32 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Advertisment

മധ്യപ്രദേശില്‍ 16 പേരും ഗുജറാത്തില്‍ 10 പേരും രാജസ്ഥാനില്‍ ആറ് പേരും കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള കണക്കുകള്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തര സഹായം അനുവദിച്ചു.

പ്രതിസന്ധി തരണം ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കാലാവസ്ഥ അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദുരന്തം അതിജീവിക്കാന്‍ ആവശ്യമായ എല്ലാ സാഹയങ്ങളും കേന്ദ്രം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞു.

Advertisment

ഇടിമിന്നലേറ്റാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പലയിടത്തും ശക്തമായ പൊടിക്കാറ്റും ഉണ്ട്. രാജസ്ഥാനില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

ഗുജറാത്തില്‍ നാളെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനിരിക്കുകയാണ്. ഹിമത്‌നഗറിലും സുരേന്ദ്രനഗറിലും ആനന്ദിലുമാണ് മോദിയുടെ പ്രചാരണ പരിപാടികള്‍ നടക്കുക.

Rain Thunderstorm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: