ചെന്നൈയിൽ കനത്ത മൂടൽ മഞ്ഞ്, 10 വിമാനങ്ങൾ വൈകി, 5 എണ്ണം വഴിതിരിച്ചുവിട്ടു

ഇൻഡിഗോ എയർലൈൻസ് ട്വിറ്ററിലൂടെ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചു

Chennai fog, ചെന്നൈയിൽ കനത്ത മൂടൽ മഞ്ഞ്, Chennai airport, ചെന്നൈ വിമാനത്താവളം, Chennai flights,Fog,Chennai, iemalayalam, ഐഇ മലയാളം

ചെന്നൈ: കനത്ത മൂടൽ മഞ്ഞ് കാരണം ചെന്നൈ വിമാനത്താവളത്തിലെ ആറോളം വിമാനങ്ങൾ ഇന്ന് രാവിലെ വഴിതിരിച്ചുവിട്ടു. മോശം കാലാവസ്ഥ കാരണം പത്തോളം വിമാനങ്ങളും വൈകിയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ആകെ നാല് വിമാനങ്ങൾ ഹൈദരാബാദിലേക്കും മറ്റൊന്ന് തിരുച്ചിറപ്പള്ളിയിലേക്കും തിരിച്ചുവിട്ടു.

വടക്കുകിഴക്കൻ മൺസൂണിന്റെ സ്വാധീനമാണ് ചെന്നൈയിലെ കനത്ത മൂടൽ മഞ്ഞിന് കാരണം. ഇതേ കാലാവസ്ഥ ഇന്ന് കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇൻഡിഗോ എയർലൈൻസ് ട്വിറ്ററിലൂടെ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുകയും മോശം കാലാവസ്ഥ പോലുള്ള ചില കാരണങ്ങളാൽ കാലതാമസം സംഭവിക്കുന്നത് തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നും പറഞ്ഞു.

സ്പൈസ് ജെറ്റും ട്വിറ്ററിലൂടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തി. “ചെന്നൈയിലെ മോശം കാലാവസ്ഥയുടെ അനന്തരഫലമായി വിമാനങ്ങളുടെ (എം‌എ‌എ) എല്ലാ പുറപ്പെടലുകളെയും / എത്തിച്ചേരലുകളേയും ബാധിച്ചേക്കാം. യാത്രക്കാരുടെ ഫ്ലൈറ്റ് നില പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു …”

തിരക്കേറിയ ചെന്നൈ വിമാനത്താവളത്തിൽ വെള്ളിയാഴ്ച അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നിരവധി ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങൾ സർവീസുകൾ വൈകിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Heavy fog in chennai for second day 10 flights delayed 5 diverted

Next Story
പൗരത്വ ഭേദഗതി നിയമ രൂപീകരണം: സംസ്ഥാനങ്ങളുമായി ചർച്ചയുണ്ടാകില്ലamit shah, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com