/indian-express-malayalam/media/media_files/uploads/2020/01/chennai-airport-759.jpg)
ചെന്നൈ: കനത്ത മൂടൽ മഞ്ഞ് കാരണം ചെന്നൈ വിമാനത്താവളത്തിലെ ആറോളം വിമാനങ്ങൾ ഇന്ന് രാവിലെ വഴിതിരിച്ചുവിട്ടു. മോശം കാലാവസ്ഥ കാരണം പത്തോളം വിമാനങ്ങളും വൈകിയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ആകെ നാല് വിമാനങ്ങൾ ഹൈദരാബാദിലേക്കും മറ്റൊന്ന് തിരുച്ചിറപ്പള്ളിയിലേക്കും തിരിച്ചുവിട്ടു.
വടക്കുകിഴക്കൻ മൺസൂണിന്റെ സ്വാധീനമാണ് ചെന്നൈയിലെ കനത്ത മൂടൽ മഞ്ഞിന് കാരണം. ഇതേ കാലാവസ്ഥ ഇന്ന് കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇൻഡിഗോ എയർലൈൻസ് ട്വിറ്ററിലൂടെ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുകയും മോശം കാലാവസ്ഥ പോലുള്ള ചില കാരണങ്ങളാൽ കാലതാമസം സംഭവിക്കുന്നത് തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നും പറഞ്ഞു.
സ്പൈസ് ജെറ്റും ട്വിറ്ററിലൂടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തി. "ചെന്നൈയിലെ മോശം കാലാവസ്ഥയുടെ അനന്തരഫലമായി വിമാനങ്ങളുടെ (എംഎഎ) എല്ലാ പുറപ്പെടലുകളെയും / എത്തിച്ചേരലുകളേയും ബാധിച്ചേക്കാം. യാത്രക്കാരുടെ ഫ്ലൈറ്റ് നില പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു ..."
തിരക്കേറിയ ചെന്നൈ വിമാനത്താവളത്തിൽ വെള്ളിയാഴ്ച അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നിരവധി ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങൾ സർവീസുകൾ വൈകിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.