scorecardresearch

ബിഎസ് 3 ശാപം ഉപകാരം? ഇരുചക്ര വാഹനങ്ങള്‍ വന്‍ ആദായ വില്‍പനയ്ക്ക്; ഇളവ് പ്രഖ്യാപിച്ച വാഹനങ്ങളുടെ മുഴുവന്‍ പട്ടിക

മാര്‍ച്ച് 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് വന്‍ ഡിസ്കൗണ്ടില്‍ ഇരുചക്ര വാഹനങ്ങള്‍ ആദായ വിലയില്‍ ലഭ്യമാക്കുന്നത്.

മാര്‍ച്ച് 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് വന്‍ ഡിസ്കൗണ്ടില്‍ ഇരുചക്ര വാഹനങ്ങള്‍ ആദായ വിലയില്‍ ലഭ്യമാക്കുന്നത്.

author-image
Ashique Rafeekh
അപ്‌ഡേറ്റ് ചെയ്‌തു
New Update
ബിഎസ് 3 ശാപം ഉപകാരം? ഇരുചക്ര വാഹനങ്ങള്‍ വന്‍ ആദായ വില്‍പനയ്ക്ക്; ഇളവ് പ്രഖ്യാപിച്ച വാഹനങ്ങളുടെ മുഴുവന്‍ പട്ടിക

ന്യൂഡല്‍ഹി: ഭാരത് സ്റ്റേജ് 4 (ബിഎസ് 4) മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് വിൽക്കാനാകില്ലെന്ന സുപ്രീം കോടതി വിധിയോടെ വിൽക്കാതെ അവശേഷിക്കുന്ന വാഹനങ്ങള്‍ വന്‍ ആധായ വില്‍പനയ്ക്ക് വെച്ച് കമ്പനികള്‍. ഇരുചക്ര വാഹനങ്ങളടക്കമുള്ളവയാണ് വന്‍ ഇളവില്‍ വില്‍പനയ്ക്ക് എത്തിക്കുന്നത്.

Advertisment

രാജ്യത്ത് ഏപ്രിൽ ഒന്നു മുതൽ ബിഎസ്(ഭാരത് സ്റ്റേജ്) മൂന്ന് വാഹനങ്ങൾ വിൽക്കേണ്ടെന്ന് സുപ്രീം കോടതി ഉത്തരവോടെ 8.24 ലക്ഷം വാഹനങ്ങളാണ് കെട്ടിക്കിടക്കുന്നത്. മാര്‍ച്ച് 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് വന്‍ ഡിസ്കൗണ്ടില്‍ ഇരുചക്ര വാഹനങ്ങള്‍ ആദായ വിലയില്‍ ലഭ്യമാക്കുന്നത്. ഹോണ്ട, ടിവിഎസ്, ഹീറോ, ട്രയംഫ്, ദുകാട്ടി, ഹാര്‍ലി ഡേവിഡ്സണ്‍, കവാസാക്കി എന്നീ കമ്പനികളാണ് ഇപ്പോള്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആദായ വിലയില്‍ ലഭ്യമാകുന്ന ഇരുചക്ര വാഹനങ്ങള്‍:

ഹോണ്ട ആക്ടീവ 3ജി- 10,000 രൂപ ഇളവില്‍ ലഭ്യമാകും

ഹോണ്ട ഡ്രീം നിയോ- 5,000 രൂപ ഇളവില്‍

ഹോണ്ട സിബി ഷൈന്‍- 20,000 രൂപ ഇളവില്‍

ഹോണ്ട സിബിആര്‍ 150 ആര്‍- 22,000 രൂപ ഇളവില്‍

ഹോണ്ട സിബിആര്‍ 250 ആര്‍- 22,000 രൂപ ഇളവില്‍

ഹോണ്ട സിബി യുനീകോണ്‍ 160- 15,000 രൂപ ഇളവില്‍

ഹോണ്ട ഡ്രീം യുഗ- 15,000 രൂപ ഇളവില്‍

ഹോണ്ട ഡിയോ- 12,000 രൂപ ഇളവില്‍

ഹോണ്ട നേവി- 18,500 രൂപ ഇളവില്‍

ഹോണ്ട ഏവിയേറ്റര്‍- 13,500 രൂപ ഇളവില്‍

ഹോണ്ട ലിവോ- 18,000 രൂപ ഇളവില്‍

ആദായ വിലയ്ക്ക് ലഭ്യമാകുന്ന ടിവിഎസ് വാഹനങ്ങള്‍

അപാച്ചി ആര്‍ടിആര്‍ 200- 10,000 രൂപ ഇളവ്

അപാച്ചി ആര്‍ടിആര്‍ 160- 5000 ഇളവ്

ടിവിഎസ് വിക്ടര്‍ 110- 5,000 രൂപ ഇളവ്

ടിവിഎസ് ജൂപിറ്റര്‍- 10,000 ഇളവ്

ഹീറോയുടെ ഇരുചക്ര വാഹനങ്ങള്‍

ഹീറോ ബൈക്ക്സ്- 5000 രൂപ ഇളവ്

മാസ്റ്റെറോ എഡ്ജ്- 12,500

ഹീറോ ഡ്യൂയറ്റ്- 12,500

ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡര്‍- 12.500

ഹീറോ ഗ്ലാമര്‍- 12,500

ഹീറോ പ്ലെഷര്‍- 14,000

മറ്റ് ഇരുചക്ര വാഹനങ്ങള്‍

ട്രയംഫ് ക്രൂസര്‍- 3 ലക്ഷം രൂപ ഇളവ്

ട്രയംഫ് ഡേടോണ- 1 ലക്ഷം

ട്രയംഫ് അഡ്വെഞ്ചര്‍- 60,000 ഇളവ്

ദുകാട്ടി മോണ്‍സ്റ്റര്‍ 821- 2.70 ലക്ഷം ഇളവ്

ദുകാട്ടി സ്ക്രാമ്പര്‍- 2.50 ലക്ഷം ഇളവ്

ദുകാട്ടി ഡയാവെല്‍- 2 ലക്ഷം ഇളവ്

ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് 750- 30,000 രൂപ ഇളവ്

2010 മുതൽ രാജ്യത്തെ 41 കന്പനികൾ 13 കോടി ബിഎസ് 3 വാഹനങ്ങളാണ് നിർമിച്ചത്. ഇതിൽ 8.24 ലക്ഷം വാഹനങ്ങൾ ഇനിയും വിറ്റഴിക്കപ്പെടാതെ ബാക്കിയാണ്. സിയാം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ 6.71 ലക്ഷം ഇരുചക്ര വാഹനങ്ങളും 96,000 ട്രക്കുകളും 16,000 കാറുകളുമാണ് വിൽക്കാതെ കെട്ടിക്കിടക്കുന്നത്. മാർച്ച് 20 വരെയുള്ള കണക്കാണിത്. ഇവ വിറ്റഴിക്കാൻ അനുവദിച്ചില്ലെങ്കിൽ 12,000 കോടിയുടെ ബാധ്യത വരുമെന്നും അത് നിർമാതാക്കൾ തന്നെ ഏറ്റെടുക്കണമെന്നും വാഹന ഡീലർമാർ പറഞ്ഞിരുന്നു.

നിരോധനം പരിഗണിക്കേണ്ട വിഷയമാണെന്നു വിലയിരുത്തിയ പരമോന്നത കോടതി ബിഎസ് നാലിലേക്കു മാറാൻ സർക്കാർ നടത്തിയ നീക്കങ്ങൾ പരിഗണിക്കണമെന്നു ചൂണ്ടിക്കാട്ടി. ബിഎസ് നാലിലുള്ള ഇന്ധനം പുറത്തിറക്കാനായി 18,000 കോടി രൂപ ഇതുവരെ സർക്കാർ ചെലവാക്കിയിട്ടുണ്ട്. ഏതു തീരുമാനമെടുത്താലും ഒരു കൂട്ടർക്കു നഷ്ടമുണ്ടാകുമെന്നും സുപ്രീം കോടതി പറഞ്ഞു.

Advertisment

ബിഎസ് 3 വാഹനങ്ങളെക്കാൾ 80 ശതമാനത്തോളം കുറവ് മലിനീകരണം മാത്രമേ ബിഎസ് 4 വാഹനങ്ങൾ സൃഷ്ടിക്കൂ എന്നാണ് കണക്കുകൂട്ടൽ. ഏപ്രിൽ ഒന്ന് മുതൽ പുതുതായി പുറത്തിറങ്ങുന്ന മുഴുവൻ വാഹനങ്ങളും ഇനി ഭാരത് സ്റ്റേജ് 4 നിലവാരം കൈവരിച്ചവയാകും. 2000 മുതലാണ് ഇന്ത്യയിൽ മലിനീകരണ മാനദണ്ഡം പ്രാബല്യത്തിൽ വന്നത്. ബിഎസ് രണ്ട് 2005ലും ബിഎസ് മൂന്ന് 2010ലുമാണ് നടപ്പാക്കിയത്.

അടുത്ത ഘട്ടത്തിൽ ബിഎസ് 5 നിലവാരത്തിൽ തൊടാതെ ഒറ്റയടിക്ക് ബിഎസ് 6ലേക്ക് എത്തിപ്പിടിക്കാനാണ് നിലവിൽ കേന്ദ്ര സർക്കാരിന്‍റെ ആലോചനകൾ. ഓരോ വർഷവും വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണ തോത് കണക്കിലെടുത്താണ് കഴിഞ്ഞ വർഷം കേന്ദ്ര ഗതാഗത മന്ത്രാലയം ബിഎസ് നാല് പ്രഖ്യാപിച്ചത്.

Discount Environment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: