ബെംഗളൂരു: ബെംഗളൂരുവില്‍ പരിഭ്രാന്തി പരത്തി ഉച്ചത്തിലുള്ള ശബ്ദം. ഇന്നുച്ചയ്ക്ക് 1.20 ഓടെയാണ് എന്തോ ഒന്ന് തകര്‍ന്ന് വീഴുന്ന തരത്തിലെ ശബ്ദം ഉണ്ടായത്. എന്താണ് സംഭവിച്ചതെന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അന്വേഷണം നടക്കുകയാണെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു. മേഖലയില്‍ യുദ്ധവിമാനങ്ങള്‍ പറത്തിയോയെന്ന് അദ്ദേഹം വ്യോമസേനയോട് ആരാഞ്ഞിട്ടുണ്ട്. “കഴിഞ്ഞ ഒരു മണിക്കൂറായി ആളുകള്‍ ഈ ശബ്ദം കേള്‍ക്കുന്നു. ജെറ്റ് വിമാനങ്ങള്‍ പറത്തിയോയെന്ന് വ്യോമസേനയോട് ഞാന്‍ ചോദിച്ചിട്ടുണ്ട്,” അദ്ദേഹം രണ്ട് മണി കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍എക്‌സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.

Read Also: പെട്ടെന്ന് പൃഥ്വി കാൽതെന്നി വീണു; അപകടത്തിന്റെ അറിയാക്കഥ പറഞ്ഞ് നിർമാതാവ് രഞ്ജിത്ത്

ശബ്ദം കേട്ടതിനെ തുടര്‍ന്ന് നഗരത്തിലെ ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടുതുടങ്ങി. ചിലര്‍ നഗരത്തിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലും വിളിച്ചു.

“ഉച്ചയ്ക്കുശേഷം 1.20 ഓടെ അനവധി ഫോണ്‍ വിളികള്‍ ലഭിച്ചു. ഞങ്ങള്‍ പൊലീസുകാരോടും മറ്റും അന്വേഷിക്കുന്നുണ്ട്. വിശദമായ പ്രസ്താവന സോഷ്യല്‍ മീഡിയില്‍ പ്രസിദ്ധീകരിക്കും,” ബെംഗളൂരു സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചിലര്‍ക്ക് ഭൂകമ്പം ഉണ്ടാകുമ്പോഴുള്ള പ്രകമ്പനം അനുഭവപ്പെട്ടു. രാവിലെ മുതല്‍ നഗരത്തില്‍ വട്ടംചുറ്റുന്ന യുദ്ധവിമാനം ഉണ്ടാക്കുന്ന ശബ്ദവുമായി മറ്റുചിലര്‍ അതിനെ ബന്ധപ്പെടുത്തുന്നു. അതേസമയം, വ്യോമസേനയുടെ പ്രതികരണം വന്നിട്ടില്ല.

ബെംഗളൂരുവില്‍ ഭൂകമ്പം ഉണ്ടായിട്ടില്ലെന്ന് കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത മാനേജ്‌മെന്റ് സെന്റര്‍ (കെഎസ്എന്‍ഡിഎംസി) ഡയറക്ടര്‍ ശ്രീനിവാസ് പറഞ്ഞു. പഴയ മദ്രാസ് റോഡ്, ഉള്‍സൂര്‍, കുണ്ഡനഹള്ളി, എച്ച്എഎല്‍, കമ്മനഹള്ളി, കൂക്ക് ടൗണ്‍, വിവേക് നഗര്‍, രാമമൂര്‍ത്തി നഗര്‍, കോറമംഗല, ഹോസൂര്‍ റോഡ്, സിവി രാമന്‍ നഗര്‍, വൈറ്റ്ഫീല്‍ഡ്, എച്ച്എസ്ആര്‍ ലേയൗട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ഈ ശബ്ദം കേട്ടു.

Read in English: Bengaluru: police investigating ‘loud sound’; earthquake ruled out

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook