scorecardresearch

ജൂലൈയോടെ കോവിഡ് വാക്സിൻ എത്തും: ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ

ആരോഗ്യ പ്രവർത്തകർക്കും മുൻ‌നിര ജോലിക്കാർക്കും 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും സർക്കാർ മുൻഗണന നൽകും

Harsh Vardhan, ie malayalam

ന്യൂഡൽഹി: അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്ത് സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. അമിതാഭ് ബച്ചൻ, ഇന്ത്യൻ എക്‌സ്‌പ്രസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്ക എന്നിവരുമായുള്ള ചർച്ചയിൽ, അടുത്ത ജൂൺ-ജൂലൈ മാസത്തോടെ 30 കോടി പേർക്ക് വാക്സിൻ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്കും മുൻ‌നിര ജോലിക്കാർക്കും 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും സർക്കാർ മുൻഗണന നൽകും.

അതേസമയം, ‘കോവിഡ്‌ഷീൽഡ്’ വാക്‌സിന് വെർച്വൽ ന്യൂറോളജിക്കൽ ബ്രേക്ക്ഡൗണും ബൗദ്ധിക പ്രവർത്തനങ്ങളുടെ തകരാറും ഉൾപ്പെടെയുള്ള ഗുരുതരമായ പാർശ്വഫലങ്ങളുണ്ടെന്ന ആരോപണവുമായി ‘കോവിഡ്‌ഷീൽഡ്’ വാക്‌സിൻ ട്രയലിൽ പങ്കെടുത്ത 40 കാരൻ രംഗത്തെത്തി. വാക്സിൻ പരീക്ഷണം നടത്തുന്ന സെറം ഇൻസ്റ്റിറ്റ‌്യൂട്ട് അടക്കമുള്ളവരെ എതിർകക്ഷികളാക്കി പരാതിക്കാരൻ ലീഗൽ നോട്ടീസ് അയച്ചിട്ടുണ്ട്. ക്ലിനിക്കൽ ട്രയൽ നിർത്തിവയ്ക്കണമെന്നും തനിക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ലീഗൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്സിനെതിരെ ആരോപണമുന്നയിച്ചയാൾ വാക്സിനിന്റെ പരിശോധനയും, ‘നിർമ്മാണവും വിതരണവും’ റദ്ദാക്കാനുള്ള അനുമതി തേടി, നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.‘കോവിഡ്‌ഷീൽഡ്’ എന്ന വാക്സിൻ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൂനെ ആസ്ഥാനമായുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ), ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്ര സെനേക്ക എന്നിവയ്ക്ക് ലീഗൽ നോട്ടീസ് അയച്ചത്. കാൻഡിഡേറ്റ് വാക്സിൻ സുരക്ഷിതമല്ലെന്നും പരാതിക്കാരൻ ആരോപിച്ചു.

എസ്‌ഐഐയെ കൂടാതെ സ്പോൺസർമാരിൽ ഒരാളായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പരാതിക്കാരന് വാക്സിൻ നൽകിയ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്നിവയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, ഓക്സ്ഫോർഡ് വാക്സിൻ ട്രയൽ ചീഫ് ഇൻവെസ്റ്റിഗേറ്റർ പ്രൊഫസർ ആൻഡ്രൂ പൊള്ളാർഡ്, ഓക്സ്ഫോർഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ലബോറട്ടറീസ്, ആസ്ട്ര സെനേക്ക യുകെ എന്നിവർക്കും ലീഗൽ നോട്ടീസ് നൽകിയിട്ടുണ്ട്.

വാക്സിനേഷനെത്തുടർന്ന് തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ എൻസെഫലോപ്പതി എന്ന അവസ്ഥ തനിക്ക് വന്നുചേർന്നെന്നും എല്ലാ പരിശോധനകളും പരിശോധന വാക്സിൻ മൂലമാണ് ആരോഗ്യത്തിന് പ്രശ്നം വന്നതെന്നാണ് സ്ഥിരീകരിച്ചതെന്നും പരാതിക്കാരൻ പറയുന്നു.

വാക്സിൻ അതിനെക്കുറിച്ച് പറയുന്നത് പോലെ സുരക്ഷിതമല്ലെന്നും വാക്സിൻ കാരണം തനിക്കുണ്ടായ പ്രതികൂല ഫലം മറച്ചുവെക്കാൻ എല്ലാ പങ്കാളികളും ശ്രമിക്കുകയാണെന്നും ഇത് എടുത്തതിനുശേഷം തനിക്ക് ഉണ്ടായ ആഘാതം. ‘വ്യക്തമായി തെളിയിക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, ആരോപണം സെറം ഇൻസ്റ്റിറ്റ്യൂട്ട് നിഷേധിച്ചു. അപകടകരവും തെറ്റായതുമാണ് ആരോപണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Health minister dr harsh vardhan says covid 19 vaccines by july