കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ രഥയാത്ര ആരെങ്കിലും തടഞ്ഞാല്‍ രഥത്തിന്റെ ചക്രം കൊണ്ട് ചതച്ചരയ്ക്കുമെന്ന് സിനിമാ താരവും ബിജെപി നേതാവുമായ ലോക്കറ്റ് ചാറ്റര്‍ജി. മാള്‍ഡയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപിയുടെ വനിതാ നേതാവായ ലോക്കറ്റ്. ഡിസംബര്‍ 5, 6, 7 എന്നീ ദിവസങ്ങളില്‍ മൂന്ന് രഥയാത്രകളാണ് ബിജെപി പശ്ചിമ ബംഗാളില്‍ നടത്തുന്നത്.

സം​സ്ഥാ​ന​ത്തെ 42 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ര​ഥ​യാ​ത്ര ക​ട​ന്നു​പോ​കും. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ര​ഥ​യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ എ​ത്തി​ച്ച് വ​ൻ പൊ​തു​യോ​ഗം ന​ട​ത്താ​നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​ത്.

‘ബം​ഗാ​ളി​ൽ ജ​നാ​ധി​പ​ത്യം പുനഃസ്ഥാ​പി​ക്കു​ക​യാ​ണ് ര​ഥ​യാ​ത്ര​യി​ലൂ​ടെ ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​ര​ഥ​യാ​ത്ര ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ര​ഥ​ത്തി​ന്‍റെ ച​ക്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ച​ത​ച്ച​ര​യ്ക്കും- ലോ​ക്ക​റ്റ് പ​റ​ഞ്ഞു.

ഇ​ത് ആ​ദ്യ​മാ​യ​ല്ല ലോ​ക്ക​റ്റ് വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ ഇ​ന്ത്യ​യി​ൽ ബോം​ബ് നി​ർമ്മിക്കു​ക​യാ​ണെ​ന്നും ഇ​വ​രെ ബം​ഗ്ലാ​ദേ​ശി​ലേ​ക്കു തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്നും ലോ​ക്ക​റ്റ് പ​റ​ഞ്ഞി​രു​ന്നു. 2016-ൽ ​പോ​ളിങ് ഉ​ദ്യോ​ഗ​സ്ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു ലോ​ക്ക​റ്റ് ചാ​റ്റ​ർ​ജി​ക്കെ​തി​രെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ കേ​സെ​ടു​ത്തി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook