scorecardresearch

അച്ഛൻ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്, അപ്പോൾ ആനക്കൊമ്പും ചന്ദനവും വാങ്ങിയവരോ?; വീരപ്പന്റെ മകൾ വിദ്യ ചോദിക്കുന്നു

വീരപ്പനെപ്പോലെ ഒരു ക്രിമിനൽ ഉണ്ടായിട്ടില്ലെന്നും മനുഷ്യരൂപത്തിലുള്ള വന്യമൃഗമായിരുന്നതെന്നും എന്നരീതിയിൽ ഒരാഴ്ച മുമ്പ് ഡോക്യുമെന്ററിയുടെ ട്രെയിലർ ഇറങ്ങി.

വീരപ്പനെപ്പോലെ ഒരു ക്രിമിനൽ ഉണ്ടായിട്ടില്ലെന്നും മനുഷ്യരൂപത്തിലുള്ള വന്യമൃഗമായിരുന്നതെന്നും എന്നരീതിയിൽ ഒരാഴ്ച മുമ്പ് ഡോക്യുമെന്ററിയുടെ ട്രെയിലർ ഇറങ്ങി.

author-image
Janardhan Koushik
New Update
vidya veerapan|netflix

ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ, വീരപ്പന്റെ കുടുംബം എങ്ങനെ പ്രതികരിക്കും എന്ന ആകാംക്ഷയുണ്ടായിരുന്നു

ചെന്നൈ: 2004ലാണ് രാജ്യത്തെ ഏറ്റവും ഭയങ്കര കുറ്റവാളികളിൽ ഒരാളായ കൂസ് മുനിസാമി വീരപ്പൻ ഓപ്പറേഷൻ കൊക്കൂണിൽ പ്രത്യേക ദൗത്യസേനയുടെ (എസ്ടിഎഫ്) വെടിയേറ്റ് മരിച്ചത്. ഇപ്പോൾ 19 വർഷം തികയുന്നുവെങ്കിലും, വീരപ്പന്റെ നിഗൂഢ വ്യക്തിത്വം പൊതുജനങ്ങളുടെ ജിജ്ഞാസയെ കീഴടക്കിക്കൊണ്ടിരിക്കുന്നു.

Advertisment

ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ നിബിഡവനങ്ങളിൽ പ്രവർത്തിച്ചിരുന്ന ഭയാനകനായ വേട്ടക്കാരനായിരുന്നു വീരപ്പൻ. ഈ വർഷങ്ങളിലെല്ലാം, പലരും വീരപ്പനെ അടുത്തറിയാനും ജീവിതത്തെയും കുറ്റകൃത്യങ്ങളെയും കുറിച്ച് കൂടുതൽ കണ്ടെത്താനും ശ്രമിച്ചു. എന്നാൽ നെറ്റ്ഫ്ലിക്സ്, അതിന്റെ അടുത്ത ഒറിജിനൽ 'ദി ഹണ്ട് ഫോർ വീരപ്പൻ' എന്ന അടുത്ത ഡോക്യുമെന്ററിയിൽ വീരപ്പനുമായി അടുത്തിടപഴകിയ വ്യക്തികളിൽ നിന്നും പിടികൂടാൻ അശ്രാന്തമായി ശ്രമിച്ച ഉദ്യോഗസ്ഥരിൽനിന്നും നേരിട്ടുള്ള വിവരണങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.

വീരപ്പനെപ്പോലെ ഒരു ക്രിമിനൽ ഉണ്ടായിട്ടില്ലെന്നും മനുഷ്യരൂപത്തിലുള്ള വന്യമൃഗമായിരുന്നതെന്നും എന്നരീതിയിൽ ഒരാഴ്ച മുമ്പ് ഡോക്യുമെന്ററിയുടെ ട്രെയിലർ ഇറങ്ങി. വീരപ്പനെ വേട്ടയാടുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും ചെലവേറിയതുമായ മനുഷ്യവേട്ടകളിൽ ഒന്നായി മാറിയതും വേട്ടക്കാരനായി മുദ്രകുത്തപ്പെട്ട ആ മനുഷ്യൻ എങ്ങനെയാണ് 'ഇന്ത്യയിലെ റോബിൻ ഹുഡ്' ആയി മാറിയതെന്നും ഡോക്യുമെന്ററിയിൽ പറയുന്നു.

ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ, വീരപ്പന്റെ കുടുംബം എങ്ങനെ പ്രതികരിക്കും എന്ന ആകാംക്ഷയുണ്ടായിരുന്നു. കാരണം അത്തരം പ്രവൃത്തികൾ അവരെ മോശമായി ചിത്രീകരിക്കുമെന്ന് ഭയന്ന് നിയമനടപടികൾ സ്വീകരിച്ച സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്.

Advertisment

കൃഷ്ണഗിരിയിൽ ഒരു സ്കൂൾ നടത്തുന്ന വീരപ്പന്റെ മൂത്ത മകൾ മുപ്പത്തിരണ്ടുകാരിയായ വിദ്യ വീരപ്പൻ തന്റെ അച്ഛൻ ചെയ്ത കുറ്റകൃത്യങ്ങളെക്കുറിച്ചും വീരപ്പനെ ഇപ്പോഴും ആരാധിക്കുന്ന ആളുകളോട് തനിക്ക് എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്നും ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

“ഞാൻ ഇത് പൂർണ്ണമായും കണ്ടിട്ടില്ല. ഡോക്യുമെന്ററിയുടെ മുഴുവൻ ഉള്ളടക്കവും എനിക്കറിയില്ല, പക്ഷേ എന്റെ പിതാവിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയോട് ലോകമെമ്പാടുമുള്ള ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് കാണാൻ എനിക്ക് ആകാംക്ഷയുണ്ട്. എന്റെ അച്ഛനെ വിശേഷിപ്പിക്കാൻ ‘മനുഷ്യരൂപത്തിലുള്ള വന്യമൃഗം’തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നത് കണ്ടു. എന്റെ അമ്മയും നെറ്റ്ഫ്ലിക്സ് ടീമുമായി സംസാരിച്ചു, ഡോക്യുമെന്ററി ഏകപക്ഷീയമായിരിക്കില്ലെന്നും അതിൽ യാഥാർത്ഥ്യം കാണിക്കുമെന്നും അവർ ഉറപ്പുനൽകി," ട്രെയിലർ കണ്ടതിന് ശേഷമുള്ള തന്റെ ആദ്യ പ്രതികരണത്തിൽ വിദ്യ പറഞ്ഞു.

“യാഥാർത്ഥ്യം അറിയാനുള്ള ആഗ്രഹത്തെം കൊണ്ടാണ് ഇതെന്ന് ഞാൻ കരുതുന്നു. വീരപ്പനെ ഇങ്ങനെ ഒരു പരിധി വരെ തള്ളിവിട്ടത് എന്താണെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. നേരത്തെ നിലനിന്നിരുന്ന സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എത്രപേർക്ക് ബോധ്യമുണ്ടാകുമെന്ന് എനിക്ക് ഉറപ്പില്ല. വനമേഖലയ്ക്ക് ചുറ്റുമുള്ള ആളുകൾ അവരുടെ പൂർവ്വികർ ഉപജീവനത്തിനായി ചെയ്തിരുന്നത് പിന്തുടരുകയായിരുന്നു. ആഡംബര ജീവിതം ലക്ഷ്യമിട്ട് അവർ കുറ്റം ചെയ്തിട്ടില്ല. ഞാൻ അവരുടെ പ്രവൃത്തിയെ ന്യായീകരിക്കുന്നില്ല, പക്ഷേ അവർ എന്തു ചെയ്താലും അത് അവരുടെ ഭക്ഷണത്തിനായിരുന്നുവെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു,"വർഷങ്ങൾക്ക് ശേഷവും വീരപ്പനെക്കുറിച്ചുള്ള അറിയാനായുള്ള ആകാംഷ മാറ്റമില്ലാതെ തുടരുന്നത് എങ്ങനെയെന്ന് വിദ്യ പറഞ്ഞു.

വീരപ്പന്റെ ജീവിതത്തെക്കുറിച്ച് മുമ്പ് പലരും ഡോക്യുമെന്ററികളും സിനിമകളും നിർമ്മിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പൂർണ്ണമായി പകർത്താൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്ന് അവർ പറഞ്ഞു.

“പലരും പൂർണ്ണമായി ഗവേഷണം നടത്താനും കൃത്യമായ നമ്പറുകൾ അവതരിപ്പിക്കാനും തയ്യാറായില്ല. അദ്ദേഹം 2000 ആനകളെ കൊന്നുവെന്നും നൂറിലധികം ആളുകളെ കൊന്നുവെന്നും ആളുകൾ അവകാശപ്പെടുന്നു, പക്ഷേ തെളിവെവിടെ? സ്ത്രീകൾക്കെതിരെയും മറ്റ് പൊതുജനങ്ങൾക്കെതിരെയും പോലീസും വിവരമറിയിക്കുന്നവരും നടത്തുന്ന അതിക്രമങ്ങളും അവർ കാണിക്കേണ്ടതുണ്ട്. വനത്തിനുള്ളിൽ നിന്ന് കൈകൾ കെട്ടിയിട്ട് ആളുകളെ ക്രമരഹിതമായി തിരഞ്ഞെടുത്ത് വെടിവെച്ച് കൊന്നതിനെക്കുറിച്ചും അവരുടെ അസ്തിത്വത്തിന്റെ രേഖകൾ ഉദ്യോഗസ്ഥർ എങ്ങനെ ഇല്ലാതാക്കിയതിനെക്കുറിച്ചും അവർ സംസാരിക്കുമോ? അതോ എന്റെ അച്ഛൻ പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ സ്വത്തുക്കൾ പോലീസ് നശിപ്പിച്ചതിനെക്കുറിച്ച് അവർ സംസാരിക്കുമോ? വിദ്യ ചോദിച്ചു.

“അപ്പ മാത്രമല്ല, പലരും ഇത് ചെയ്യുന്നുണ്ട്. പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹത്തെ മാത്രം ലക്ഷ്യമിട്ടത്? മറ്റു പല സംഘങ്ങളും പ്രവർത്തിച്ചിരുന്നു. കൂടാതെ, ആനക്കൊമ്പോ ചന്ദനമോ ലഭിച്ചവരുടെ കാര്യമോ? അവർക്കെതിരെ എന്ത് നടപടിയാണ് എടുത്തത്? അപ്പ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചു. അവരുടെ അവകാശങ്ങൾക്കായി നിലകൊണ്ട അദ്ദേഹം ഫോറസ്റ്റ് ഓഫീസർമാരുടെയും പ്രാദേശിക രാഷ്ട്രീയക്കാരുടെയും മറ്റുള്ളവരുടെയും തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ നിലകൊണ്ടു. അതെ, അദ്ദേഹം കുറ്റകൃത്യങ്ങൾ ചെയ്‌തു, പക്ഷേ ഒരു നിശ്ചിത സമയത്തിനുശേഷം, തന്നെ ആളുകൾ​ പുറത്ത് മനസ്സിലാക്കുന്നത് എങ്ങനെയാണ് മനസിലാക്കിയപ്പോൾ എല്ലാം നിർത്തി. ലോകം തന്നെ നന്നായി മനസ്സിലാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു,”വിദ്യ കൂട്ടിച്ചേർത്തു.

വീരപ്പൻ ചെയ്ത ഭയാനകമായ കുറ്റകൃത്യങ്ങളെക്കുറിച്ചും അത് ബാധിച്ച തമിഴ്‌നാട്ടിലെയും കർണാടകയിലെയും നിരവധി പോലീസുകാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളെ അത് എങ്ങനെ വേട്ടയാടുന്നുവെന്നും നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

വീരപ്പനെ ഒരു ക്രൂരനായി പുറത്തുനിന്നുള്ള പലരും പരിഗണിക്കുന്നതിനെക്കുറിച്ചുള്ള നിലപാടെന്താണ് എന്ന ചോദ്യത്തിന്, അത് യാഥാർത്ഥ്യമല്ലെന്നും ഇപ്പോൾ പോലും തമിഴ്നാട്, കർണാടക അതിർത്തി പ്രദേശങ്ങളിലെ ഭൂരിഭാഗം ലിംഗായത്തുകളും ഗോത്രവർഗക്കാരും അച്ഛനെ ബഹുമാനിക്കുന്നുവെന്നും വിദ്യ പറഞ്ഞു.

"ആ ആളുകൾ അദ്ദേഹത്തെ ആരാധിക്കുന്നു. അവർ ഇപ്പോഴും എന്റെ പിതാവിനെ ദൈവമായി കാണുന്നത് ഞാൻ കണ്ടിട്ടുണ്ട്. അച്ഛനെ അടുത്ത് നിന്ന് വീക്ഷിച്ചവരുടെ വാക്കുകളിൽ ഞാൻ വിശ്വസിക്കുന്നു. പുറത്തുനിന്നു കേൾക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ അച്ഛന്റെ കൂടെ അധികം സമയം ചിലവഴിച്ചിട്ടില്ല. എന്റെ മുത്തച്ഛന്റെ ഗ്രാമത്തിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ അച്ഛനെ അവസാനമായി കണ്ടത്. പക്ഷേ എന്റെ പിതാവിനെക്കുറിച്ച് എനിക്ക് ഒരു ഐഡന്റിറ്റി ഉണ്ടാക്കണമെങ്കിൽ, അത് അദ്ദേഹത്തെ അടുത്ത് നിരീക്ഷിച്ചവരുടെ വാക്കുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, ”അവർ കൂട്ടിച്ചേർത്തു.

വീരപ്പൻ ഒബിസി സമുദായത്തിൽ പെട്ടയാളാണ്. വനാതിർത്തിയിലുള്ള ഗ്രാമങ്ങളിലെ ജനങ്ങൾക്ക് അദ്ദേഹം ധാരാളം ക്ഷേമം കൊണ്ടുവന്നതായി വിശ്വസിക്കപ്പെടുന്നു. വാസ്തവത്തിൽ, 'റോബിൻ ഹുഡ്' ആഖ്യാനവും അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ നിന്നാണ് വന്നത്.

പിതാവിന്റെ സഹായം താൻ ഉൾപ്പെട്ടിരുന്ന ഒരു ജാതിയിലോ സമുദായത്തിലോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്ന് വിദ്യ പറയുന്നു. “ശ്രീലങ്കൻ തമിഴരെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനായിരുന്നു. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പോലും അദ്ദേഹം എപ്പോഴും പൊതുജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധാലുവായിരുന്നു,” വിദ്യ പറഞ്ഞു.

നാട്ടുകാരെ സഹായിക്കുന്നതിനാൽ, വീരപ്പനുമായി യഥാർത്ഥ ബന്ധമില്ലാത്ത കർണാടക-തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളിലെ നിവാസികളെ എസ്ടിഎഫ് ഉപദ്രവിച്ചിരുന്നുവെന്നും അതിന്റെ അനന്തരഫലങ്ങൾ തങ്ങളെ ബാധിക്കുന്നുവെന്നും അവർ അവകാശപ്പെട്ടു.

“എന്റെ പിതാവിനെ സഹായിച്ചുവെന്ന് സംശയിക്കുന്ന വനത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളിലെ നിരവധി ആളുകളെ എസ്ടിഎഫ് ക്രൂരമായി ആക്രമിച്ചു. അടുത്തിടെ, സദാശിവ കമ്മീഷനിലൂടെ (രണ്ടു സംസ്ഥാനങ്ങളിലെ അതിർത്തി ഗ്രാമങ്ങളിലെ നിവാസികൾക്കെതിരെ എസ്ടിഎഫ് നടത്തിയതായി ആരോപിക്കപ്പെടുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ചത്) സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമോ എന്നറിയാനാണ് താൻ ചെന്നൈയിൽ വന്നതെന്ന് ഒരാൾ എന്നെ അറിയിച്ചു. ഇയാളുടെ മുന്നിൽ വച്ചാണ് മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. കേസ് ഇപ്പോഴും തുടരുകയാണ്, അവർക്ക് ആവശ്യമായ സഹായം നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല, ”അവർ കുറിച്ചു.

യുവാക്കൾക്ക് മോശം മാതൃക സൃഷ്ടിച്ചേക്കാവുന്ന തന്റെ പിതാവിന്റെ പ്രവർത്തികളെ മഹത്വവത്കരിക്കരുതെന്ന് ചലച്ചിത്രപ്രവർത്തകരോട് ആവശ്യപ്പെട്ട കൊളംബിയൻ ലഹരിമരുന്ന് പ്രഭു പാബ്ലോ എസ്കോബാറിന്റെ മകൻ സെബാസ്റ്റ്യൻ മറോക്വിൻ തമ്മിലുള്ള സമാന്തരം വച്ച്, വീരപ്പനെ ആരാധിക്കുന്ന യുവാക്കൾക്ക് എന്ത് സന്ദേശമാണ് കൈമാറാൻ ആഗ്രഹിക്കുന്നതെന്ന് വിദ്യയോട് ചോദിച്ചു. ലഹരി മരുന്നുകൾ വ്യത്യസ്തമാണ്. “അവർ സമൂഹത്തിന് വലിയ നാശം വരുത്തുകയും പൊതുജനങ്ങളെ ബാധിക്കുകയും ചെയ്യുന്നു, എന്റെ പിതാവ് ചെയ്തതിന് സമാനമല്ല,” വിദ്യ പറഞ്ഞു.

കുറ്റകൃത്യങ്ങൾ ചെയ്തുകൊണ്ട് തന്റെ പിതാവ് ആഡംബര ജീവിതം നയിച്ചിട്ടില്ലെന്നും കൃത്യമായ താമസസ്ഥലമോ ഭക്ഷണമോ ഇല്ലാതെ അദ്ദേഹം ബുദ്ധിമുട്ടിയിട്ടുണ്ടെന്നും വിദ്യ ആവർത്തിച്ചു. "അദ്ദേഹത്തിന് ഒരേയൊരു മുദ്രാവാക്യമേ ഉണ്ടായിരുന്നുള്ളൂ - ജനങ്ങൾക്ക് നല്ലത് ചെയ്യുക. എന്നിരുന്നാലും, വ്യവസ്ഥയ്‌ക്കെതിരെ പോരാടാനുള്ള ശരിയായ മാർഗമല്ല ആയുധമെടുക്കുന്നത് എന്ന് യുവാക്കളെ ഉപദേശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

നിലവിൽ ബിജെപിയുടെ ഒബിസി വിഭാഗത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന വിദ്യ, ഭർത്താവും അമ്മ മുത്തുലക്ഷ്മിയും സഹോദരി വിജയലക്ഷ്മിയും ഉൾപ്പെടെയുള്ള കുടുംബത്തോടൊപ്പം കൃഷ്ണഗിരിയിലാണ് താമസിക്കുന്നത്. അമ്മ തമിഴക വാഴ്വുരിമൈ കച്ചി (ടിവികെ) അംഗമാണ്.

News Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: