മുംബൈ: പെണ്‍കുട്ടിയെ ‘ചമ്മക്ക് ചല്ലോ’ എന്ന് വിളിച്ചയാള്‍ക്ക് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. മഹാരാഷ്ട്രയിലെ ഒ രു കോടതിയാണ് അപൂര്‍വ്വമായ ശിക്ഷ വിധിച്ചത്. കോടതി പിരിയും വരെ തടവും ഒരു രൂപ പിഴയുമാണ് താനെ സ്വദേശിക്ക് ശിക്ഷയായി വിധിച്ചത്. ‘ചമ്മക്ക് ചല്ലോ’ എന്ന് വിളിച്ചതിലൂടെ പ്രതി സ്ത്രീത്വത്തെ അപമാനിച്ചെന്ന് കോടതി നിരീക്ഷിച്ചു.

2009ലാണ് യുവതി പരാതി നല്‍കിയത്. പ്രതി വീടിന്റെ മുന്നിൽ സൂക്ഷിച്ചിരുന്ന ചവറു കൊട്ട  യുവതിയുടെ കൽ തട്ടി മറിഞ്ഞു വീണു. ദേഷ്യം വന്ന പ്രതി യുവതിയേയും ഭര്‍ത്താവിനേയും ശകാരിക്കുകയും ചീത്ത പറയുകയും ചെയ്തു. ഇതിനിടിയിലാണ് ഇയാള്‍ യുവതിയ ‘ചമ്മക്ക് ചല്ലോ’ എന്ന് വിളിച്ചത്. കാമഭാവത്തോടെ ശരീരം വെളിവാക്കുന്ന സ്ത്രീകളെയാണ് ഈ ഹിന്ദി പ്രയോഗത്തിലൂടെ സൂചിപ്പിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രമായ റാവണില്‍ ഒരു ഗാനത്തിലൂടെ ഈ പ്രയോഗം ശ്രദ്ധേയമാവുകയും ചെയ്തിരുന്നു.

തന്നെ ഇപ്രകാരം വിളിച്ച് അധിക്ഷേപിച്ചതായി കാണിച്ച് യുവതി പരാതി നല്‍കാന്‍ പൊലീസിനെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. അപാനിക്കാന്‍ വേണ്ടിയാണ് ഈ വാക്കുകള്‍ ഉപയോഗിച്ചതെന്നും യുവതിയെ പുകഴ്ത്താനല്ലെന്നും കോടതി നിരീക്ഷിച്ചു. പിന്നീട് എട്ടു വര്‍ഷത്തിന് ശേഷമാണ് യുവതിക്ക് നീതി ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ