ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി.കുമാരസ്വാമി ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. ഗവര്‍ണര്‍ വാജുഭായ് വാല കുമാരസ്വാമിയുടെ രാജിക്കത്ത് സ്വീകരിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കുമാരസ്വാമി രാജിവച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ബിജെപി നാളെ ഗവര്‍ണറെ സമീപിക്കും.
Karnataka Governor, Vajubhai Vala accepts HD Kumaraswamy’s resignation. pic.twitter.com/AVuD082In4
— ANI (@ANI) July 23, 2019
വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസിനെയും കര്‍ണാടകയിലെ ജനങ്ങളെയും വഞ്ചിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി നടത്തുന്നത് കുതിരക്കച്ചവടമാണ്. കേന്ദ്ര സര്‍ക്കാര്‍, ഗവര്‍ണര്‍, ബിജെപി നേതൃത്വം, മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കളികള്‍ നടത്തിയതെന്നും ജനാധിപത്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ മോശം നീക്കങ്ങളാണ് നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പണം ഒഴുക്കി വൃത്തികെട്ട രാഷ്ട്രീയമാണ് ബിജെപി കര്‍ണാടകത്തില്‍ നടത്തിയതെന്നാണ് കോണ്‍ഗ്രസ് വിശ്വാസ വോട്ടെടുപ്പിന് ശേഷം പ്രതികരിച്ചത്.
എന്നാല്‍, ബിജെപി പ്രവര്‍ത്തകരും നേതാക്കളും വലിയ ആഹ്ലാദത്തിലാണ്. ജനാധിപത്യം വിജയിച്ചു എന്നാണ് ബി.എസ്.യെഡിയൂരപ്പ വിശ്വാസ വോട്ടെടുപ്പിന് ശേഷം പ്രതികരിച്ചത്. കുമാരസ്വാമി സര്‍ക്കാരിനെ കൊണ്ട് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് പൊറുതിമുട്ടി. അവിശുദ്ധ കൂട്ടുക്കെട്ടിന് അവസാനം കുറിച്ചിരിക്കുകയാണ്. പുതിയ വികസനം നല്കുന്ന സര്‍ക്കാരായിരിക്കും ബിജെപിയുടേത്. സ്ഥിരതയുള്ള സര്‍ക്കാരിന് രൂപം നല്‍കുമെന്നും യെഡിയൂരപ്പ പറഞ്ഞു.
അതേസമയം, സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ബിഎസ്പി നേതൃത്വം നിര്‍ദേശം നല്കിയ ബിഎസ്പി എംഎല്‍എ വിശ്വാസ വോട്ടേടുപ്പില് പങ്കെടുത്തില്ല. ഇത് വിവാദത്തിന് കാരണമായി. പാര്‍ട്ടി നേതൃത്വം നല്കിയ നിര്‍ദേശം ലംഘിച്ചതിനാലും അച്ചടക്ക ലംഘനം നടത്തിയതിനാലും ബിഎസ്പി എംഎല്‍എ എന്‍.മഹേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി മായാവതി അറിയിച്ചു.
BSP Chief Mayawati: Despite directions from party high command to vote in favor of HD Kumaraswamy, BSP MLA N Mahesh didn’t attend the trust vote & violated directions, which is an act of indiscipline. Party has taken this seriously & expelled him with immediate effect. pic.twitter.com/MOTnsnYpKH
— ANI (@ANI) July 23, 2019
വിശ്വാസ വോട്ടെടുപ്പിൽ ഭരണപക്ഷത്തുള്ള കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഉണ്ടായിരുന്നത് 99 എംഎൽഎമാരുടെ പിന്തുണ മാത്രമാണ്. എന്നാൽ, ബിജെപിക്കാകട്ടെ 105 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ സാധിച്ചു.