ഹൈദരാബാദ്: കേന്ദ്ര സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എഎസ്ജെ സഖ്യത്തിന് വിജയം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ അംബേദ്കർ സ്റ്റുഡൻസ് അസോസിയേഷൻ, എസ്ഐഒ, എംഎസ്എഫ്, ഡിഎസ്‍യു എന്നീ പാർട്ടികൾ അടങ്ങുന്ന ഇടത് ദലിത് ന്യൂനപക്ഷ ഐക്യസഖ്യമായ അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസാണ് മുഴുവൻ സീറ്റുകളും തൂത്തുവാരിയത്. അങ്കമാലി സ്വദേശി ശ്രീരാഗ് പൊയ്ക്കാടനാണ് യൂണിയൻ പ്രസിഡന്‍റ്.

ലുനാവത് നരേഷ് വൈസ് പ്രസിഡന്റായും ആരിഫ് അഹമ്മദ് ജനറല്‍ സെക്രട്ടറിയായും മുഹമ്മദ് ആഷിഖ് എന്‍പി ജോയിന്റ് സെക്രട്ടറിയായും ലോലം ശ്രാവണ്‍ കുമാര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറിയായും ഗുണ്ടേട്ടി അഭിഷേക് കള്‍ച്ചറല്‍ സെക്രട്ടറിയായും ജയിച്ചു കയറി.

രോഹിത് വെമുലയുടെ മരണശേഷം കഴിഞ്ഞ വർഷം നടന്ന ആദ്യ തിരഞ്ഞെടുപ്പും എസ്എഫ്ഐ നേത‍ൃത്വത്തിലുളള സഖ്യം തൂത്തുവാരിയിരുന്നു. രോഹിത് വെമുലയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത എല്ലാ വിദ്യാർഥി സംഘടനകളും ഒരുമിച്ചാണ് മത്സരച്ചിത്. ദലിത്, ആദിവാസി, മുസ്‌ലിം വിഭാഗത്തിൽ നിന്നുളളവരെയാണ് അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് മുഴുവൻ സീറ്റുകളിലും മത്സരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ