ചെന്നൈ: സേലം നഗരത്തിലെ ക്ഷേത്രത്തിലെ രാജേശ്വരി എന്ന ആനയെ മൃഗഡ്കോടര്‍മാരുടെ സര്‍ട്ടിഫിക്കറ്റോടെ ദയാവധം നടത്താമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ആനയെ ഇനിയും ജീവനോട് നിര്‍ത്തുന്നത് ക്രൂരതയാണെന്ന് പ്രാദേശിക സര്‍ക്കാര്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയാല്‍ ദയാവധം നടത്താമെന്നാണ് ഹൈക്കോടതി അറിയിച്ചത്. സുഗുവനേശ്വരറര്‍ ക്ഷേത്രത്തിലെത്തി 42കാരനായ ആനയെ മൃഗഡോക്ടര്‍ സന്ദര്‍ശിച്ച് 48 മണിക്കൂറിനകം സാക്ഷ്യപത്രം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

മൃഗസ്നേഹിയായ എസ് മുരളീധരന്റെ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദോസും ഉത്തരവിട്ടത്. ആനയെ ക്രെയിന്‍ ഉപയോഗിച്ചും മറ്റും ഉയര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവൃത്തിക്കെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ ഹര്‍ജി. ആനയെ ദയാവധം നടത്താനായി കേന്ദ്ര മൃഗക്ഷേമ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന എതിര്‍വാദവും കോടതി തളളി. എന്നിരുന്നാലും ആനയെ കുറഞ്ഞ വേദന നല്‍കുന്ന രീതിയില്‍ ദയാവധം നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

കാലിന് പരുക്കേറ്റ് ഗുരുതരമായ ആനയുടെ രോഗാവസ്ഥ സംബന്ധിച്ച് മൃഗഡോക്ടറായ എന്‍എസ് മനോഹരന്റെ കത്ത് ഡിവിഷന്‍ ബഞ്ച് ഉയര്‍ത്തിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ