പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവയ്പ്; രണ്ട് മരണം

ഇ​ന്ത്യ​ൻ വ്യോ​മ​സേ​നാ ത​ല​വ​ൻ എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ രാ​കേ​ഷ് കു​മാ​ർ സിങ് ഭ​ദൗ​രി​യ​ ഉണ്ടായിരുന്ന സമയത്താണ് വെടിവയ്പ് നടന്നത്

Pearl Harbour shooting, ie malayalam

ഹോ​ണോ​ലു​ലു: അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​നാ കേ​ന്ദ്ര​മാ​യ പേ​ൾ ഹാ​ർ​ബ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. സംഭവത്തിൽ നിരവധിപേർക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സം​ഭ​വസ​മ​യം സേ​നാ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ത​ല​വ​ൻ എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ രാ​കേ​ഷ് കു​മാ​ർ സിങ് ഭ​ദൗ​രി​യ​യും ഉ​ണ്ടാ​യി​രു​ന്നു. ഭ​ദൗ​രി​യ​യും സം​ഘ​വും സു​ര​ക്ഷി​ത​രാ​ണെ​ന്ന് വ്യോ​മ​സേ​നാ ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

മരിച്ച രണ്ടുപേരും യുഎസ് പ്രതിരോധ വകുപ്പിൽ ജോലി ചെയ്യുന്ന സിവിലിയന്മാരാണെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉദ്ദേശ്യം കണ്ടെത്താനായിട്ടില്ല.

വ്യോമസേനാ മേധാവിയും സംഘവും സുരക്ഷിതരാണെന്നു വ്യോമസേനാ വക്താവ് പറഞ്ഞു. പേൾ ഹാർബറിലെ യുഎസ് വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനാ മേധാവി താമസിക്കുന്നതിനിടെയാണ് നാവിക താവളത്തിൽ വെടിവയ്പ് നടന്നതെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് സ്ഥലങ്ങളും അടുത്തില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പ​സ​ഫി​ക് എ​യ​ർ​ചീ​ഫ് സിം​പോ​സി​യ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഇ​ന്ത്യ​ൻ സം​ഘം.

യു​എ​സ് നാ​വി​ക സേ​നാം​ഗ​മാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. വെ​ടിവ​യ്പി​നു​ശേ​ഷം അ​ക്ര​മി ജീ​വ​നൊ​ടു​ക്കി. പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 2.30 നാ​ണ് വെ​ടി​വ​യ്പ് ആ​രം​ഭി​ച്ച​ത്. വെ​ടി​വ​യ്പി​ന്റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. വെ​ടി​വ​യ്പ് പേ​ൾ ഹാ​ർ​ബ​ർ വ​ക്താ​വ് സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മ​ല്ല.

യു​എ​സ് നാ​വി​ക​സേ​ന​യു​ടെ​യും വ്യോ​മ​സേ​ന​യു​ടെ​യും സം​യു​ക്ത കേ​ന്ദ്ര​മാ​ണ് പേ​ൾ ഹാ​ർ​ബ​ർ. ഹ​വാ​യി​യി​ലെ ഹോ​ണോ​ലു​ലു​വി​ൽ​നി​ന്നു 13 കി​ലോ​മീ​റ്റ​ർ അ ​ക​ലെ​യാ​ണ് ഈ ​സൈ​നി​ക കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന​ത്. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ജ​പ്പാ​ൻ പേ​ൾ ഹാ​ർ​ബ​ർ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വാ​ർ​ഷി​കം ആ​ച രി​ക്കു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​മ്പാ​ണ് പേ​ൾ ഹാ​ർ​ബ​റി​ൽ വെ​ടി​വ​യ്പു​ണ്ടാ​കു​ന്ന​ത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Hawaii shooting iaf says air chief bhadauria present at military base safe

Next Story
കർണാടകയിൽ ഭരണം തുടരാമെന്ന പ്രതീക്ഷയിൽ ബിജെപി; 15 മണ്ഡലങ്ങളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ്Karnataka Political Crisis, karnataka MLA, കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി, Congress JDS, കോൺഗ്രസ് ജെഡിഎസ്, MLAs Resign, എംഎൽഎമാർ രാജിവച്ചു, HD Kumaraswamy, എച്ച് ഡി കുമാരസ്വാമി, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express