/indian-express-malayalam/media/media_files/uploads/2019/09/brad-pit.jpg)
ന്യൂയോർക്ക്: ചന്ദ്രയാന്‍ 2 പൂര്‍ണവിജയമായില്ലെങ്കിലും ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെ ലോകം അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നെങ്കിലും ദൗത്യത്തില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാനുള്ള വക ഏറെയാണ്. ഇതിനിടെ രസകരമായൊരു സംഭവുമുണ്ടായി. ചന്ദ്രയാന്‍ 2 ലോക രാജ്യങ്ങള്‍ക്കിടയില്‍ എത്ര വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നതിന്റെ തെളിവാണ് സംഭവം.
ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനിലുള്ള നാസയുടെ ബഹിരാകാശ യാത്രികനോട് വിക്രം ലാന്‍ഡറെ കുറിച്ച് ചോദിക്കുന്ന ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ഇന്നലെയായിരുന്നു സംഭവം. തന്റെ പുതിയ ചിത്രത്തില്‍ ബഹിരാകാശ ദൗത്യത്തിന് അയയ്ക്കപ്പെടുന്ന ബഹിരാകാശ യാത്രികനായാണ് ബ്രാഡ് പിറ്റ് എത്തുന്നത്. ഇതിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഐഎസ്എസിലുള്ള ബഹിരാകാശ യാത്രികനുമായി ബ്രാഡ് പിറ്റ് സംസാരിച്ചത്.
LIVE NOW: There's an incoming call … from space href="https://twitter.com/AstroHague?ref_src=twsrc%5Etfw">@AstroHague is talking to #AdAstra actor Brad Pitt about what it’s like to live and work aboard the @Space_Station. Watch: https://t.co/yQzjEx1tr8
— NASA (@NASA) September 16, 2019
ബഹിരാകാശത്തെ ജീവിതത്തെക്കുറിച്ച് ബഹിരാകാശ യാത്രികനായ നിക്ക് ഹഗുവിനോട് ചോദിച്ചറിഞ്ഞ ശേഷമാണ് ബ്രാഡ് പിറ്റ് രസകരമായ ചോദ്യം ചോദിച്ചത്. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ കണ്ടുവോയെന്നായിരുന്നു ബ്രാഡ് പിറ്റിന്റെ ചോദ്യം. ഇതിന് നിക്ക് നല്‍കിയ ഉത്തരം, നിര്‍ഭാഗ്യവശാല്‍ ഇല്ലെന്നായിരുന്നു. ഐഎസ്എസിൽ രണ്ട് അമേരിക്കക്കാര്‍ക്കും രണ്ട് റഷ്യക്കാര്‍ക്കും ഒരു ഇറ്റലിക്കാരനുമൊപ്പമാണ് നിക്ക് കഴിയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.