ലഖ്‌നൗ: ഹാഥ്റസിൽ ക്രൂരപീഡനത്തിനു ഇരയായി കൊല്ലപ്പെട്ട 19 വയസുള്ള ദളിത് യുവതിയുടെ വീട്ടിലേക്ക് മാധ്യമങ്ങളെയും രാഷ്‌ട്രീയ പ്രവർത്തകരെയും വിലക്കി യുപി പൊലീസ്. ഏകദേശം 300 ലേറെ പൊലീസ് ഉദ്യോഗസ്ഥരെയാണ് ഹാഥ്റസ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. യുവതിയുടെ വീട്ടിലേക്കുള്ള വഴി പൊലീസ് അടച്ചു.

ഹാഥ്റസിനു രണ്ടര കിലോമീറ്റർ അപ്പുറത്തു ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. 17 പൊലീസ് വാഹനങ്ങൾ വിവിധ റോഡുകളിൽ കിടക്കുന്നുണ്ട്. ഹാഥ്റസിലേക്ക് വരുന്നവരെ തടയുന്നതിനാണ് പൊലീസ് സംവിധാനം. വീട്ടുകാരെ രണ്ട് ദിവസമായി പൊലീസ് തടഞ്ഞുവച്ചിരിക്കുകയാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

Read Also: ഹാഥ്റസ്: രാജ്യത്താകെ പ്രതിഷേധം ശക്തമാവുന്നു

ബന്ധുക്കൾ വീടുകളിൽ കഴിയുകയാണ്. പുറത്തിറങ്ങാൻ പൊലീസ് സമ്മതിക്കുന്നില്ല. തങ്ങളുടെ ഫോൺ കോളുകൾ പോലും പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഹാഥ്റസ് ജില്ലയിലേക്കുള്ള മൂന്ന് പ്രധാന കവാടങ്ങളും പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചു. ഡെറക് ഒബ്രയാൻ എംപിയെ ഇന്നലെ പൊലീസ് ഇവിടെവച്ച് തടഞ്ഞിരുന്നു.

ഹാഥ്റസ് പീഡനത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം തുടരുകയാണ്. യുവതിയുടെ മരണശേഷം അവരുടെ സംസ്കാരം ധൃതിപിടിച്ച് നടത്തിയത് സംബന്ധിച്ച് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിമർശനമുയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹർഥാസ് എസ്‌‌പി വിക്രാന്ത് വീറിനെയും മറ്റ് നാല് ഉദ്യോഗസ്ഥരെയും സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook